ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ ?; തുറന്നടിച്ച് പി.ടി തോമസ്
Jaihind TV News Report
Jaihind TV Web Desk
July 10, 2020
1 min read
•
Updated: July 08, 2026
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത്തിനെയും കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെയും ഇടതും വലതും നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത തന്‍റെ പ്രൈവറ്റ് സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോയെന്ന് പി.ടി തോമസ് എംഎല്‍എ. രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്ക് സംരക്ഷണം നൽകുന്ന തന്റെ സെക്രട്ടറിയുടെ മേൽ അന്വേഷണം പ്രഖ്യാപിക്കാത്തത് തന്റെ രഹസ്യ കലവറയുടെ കാവൽക്കാരനെ സംരക്ഷിക്കാനുള്ള വ്യഗ്രത മൂലമാണോയെന്നു പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
100 കോടിയിലധികം രൂപയുടെ സ്വർണ്ണ കള്ളക്കടത്തു കേസിൽ അറസ്റ്റിലായ സരിത്തിനെയും കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെയും ഇടതും വലതും നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായ എം ശിവശങ്കറിനെതീരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ?
രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്ക് സംരക്ഷണം നൽകുന്ന തന്റെ സെക്രട്ടറിയുടെ മേൽ അന്വേഷണം പ്രഖ്യാപിക്കാത്തത് തന്റെ രഹസ്യ കലവറയുടെ കാവൽക്കാരനെ സംരക്ഷിക്കാനുള്ള വ്യഗ്രത മൂലമാണോയെന്നു പിണറായി വ്യക്തമാക്കണം.
https://www.facebook.com/inc.ptthomas/photos/a.849848715037393/3285764821445758/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10