പി.എസ്.സി പരീക്ഷാ വിവാദം: പ്രതിരോധക്കോട്ട കെട്ടി സി.പി.എം; പിണറായി വക പി.എസ്.സിക്ക് പ്രത്യേക പിന്തുണ
പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ പ്രത്യേക അന്വേഷണസംഘം (SIT) കേസെടുത്തതോടെ, പി.എസ്.സി അംഗങ്ങളെ സംരക്ഷിക്കാൻ സി.പി.എം പരസ്യമായി രംഗത്തിറങ്ങി. വിഷയത്തിൽ പി.എസ്.സിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പ്രതിരോധം തീർക്കാൻ സൈബർ പ്രവർത്തകർക്ക് പാർട്ടി നിർദേശം നൽകി. ഇതോടെ സി.പി.എം നേതാക്കളും സഹയാത്രികരും ക്രമക്കേടുകൾക്കെതിരായ അന്വേഷണത്തെ വിമർശിച്ചും പി.എസ്.സി നടപടികളെ പിന്തുണച്ചും രംഗത്തെത്തി. പി.എസ്.സി തന്നെ ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നും സ്ഥാപനത്തിന്റെ കാര്യക്ഷമത തകർക്കാനാണ് ഇത്തരം ആരോപണങ്ങളെന്നുമാണ് പാർട്ടി നിലപാട്.
അന്വേഷണം അംഗങ്ങളിലേക്ക് നീളുന്നത് എൽ.ഡി.എഫിന് ആശങ്ക
നിലവിലെ ചെയർമാൻ അടക്കം പി.എസ്.സിയിലെ അംഗങ്ങളെല്ലാം എൽ.ഡി.എഫ് സർക്കാർ നിയമിച്ചവരാണ്. അതിനാൽ അന്വേഷണം ചെയർമാനിലേക്കോ അംഗങ്ങളിലേക്കോ നീളുന്നത് രാഷ്ട്രീയമായി വലിയ ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്. ജോലി പ്രതീക്ഷിച്ച് പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ സമൂഹമാധ്യങ്ങളിലൂടെ രൂക്ഷവിമർശനമാണ് പി.എസ്.സിക്കും സർക്കാരിനുമെതിരെ ഉന്നയിക്കുന്നത്. ഈ തിരിച്ചടി മറികടക്കാനാണ് സർക്കാർ നടപടികളെ ന്യായീകരിക്കാനും അന്വേഷണത്തിനെതിരെ നിലപാട് സ്വീകരിക്കാനും സി.പി.എം തീരുമാനിച്ചത്.
വിഷയത്തിൽ യു.ഡി.എഫ്, ബി.ജെ.പി പോഷക സംഘടനകൾ ശക്തമായ സമരവുമായി തെരുവിലിറങ്ങിയപ്പോഴും എസ്.എഫ്.ഐയോ ഡി.വൈ.എഫ്.ഐയോ സമരത്തിന് മുതിർന്നിട്ടില്ല. പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിൽ മൂല്യനിർണയത്തിൽ ഉണ്ടായത് സാങ്കേതിക തകരാർ മാത്രമാണെന്നാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നത്. കൂടാതെ, സി.പി.എം നേതാക്കളായ എസ്. ജയമോഹന്റെയും കെ. വരദരാജന്റെയും മക്കൾ പരീക്ഷയെഴുതിയിട്ടും റാങ്ക് പട്ടികയിൽ മുന്നിലെത്തിയില്ലെന്നത് പരീക്ഷ നിഷ്പക്ഷമായി നടന്നു എന്നതിന്റെ തെളിവാണെന്നും സൈബർ കേന്ദ്രങ്ങൾ വാദിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.