രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള കോടിയേരിയുടെ ആരോപണം നികൃഷ്ടം : പന്തളം സുധാകരന്‍
Jaihind TV News Report
Jaihind TV Web Desk
July 24, 2020
1 min read
•
Updated: July 08, 2026
രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള കോടിയേരിയുടെ ആരോപണം നികൃഷ്ടമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. മുങ്ങുന്ന സർക്കാരിനെ രക്ഷിക്കാനുള്ള പാർട്ടിക്യാപ്റ്റന്‍റെ മരണവെപ്രാളമാണ് കോടിയേരിയുടേതെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗീയ വീഷം ചീറ്റി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്താൻ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന തരംതാണതാണ്. പൊതുസമൂഹത്തോട് കോടിയേരി മാപ്പുപറയണമെന്നും പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.
എന്നും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സ് ദേശീയ നേതൃനിരയിൽ തിളങ്ങുന്ന നേതാവായ ചെന്നിത്തലയ്ക്ക് കൊടിയേരിയുടെ സർട്ടിഫിക്കേറ്റിന്‍റെ ആവശ്യമില്ല. സ്വർണ്ണക്കള്ളക്കടത്തുകാരേയും അഴിമതിക്കാരേയും തീവ്രവാദബന്ധമുള്ളവരുടേയും സംരക്ഷകരായി മാറിയ പിണറായി സർക്കാരിനെ വിമർശിക്കുകയും അഴിമതികൾ പുറത്തുകൊണ്ടുവരികയും ചെയ്തുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്‍റെ ഉത്തരവാദിത്വമാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പന്തളം സുധാകരന്‍റെ കുറിപ്പിന്‍റെ പൂർണരൂപം :
രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള കോടിയേരിയുടെ ആരോപണം നികൃഷ്ടം . വർഗ്ഗീയ വീഷം ചീറ്റി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്താൻ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന ‘തറ’യായിപ്പോയി,അദ്ദേഹം പൊതുസമൂഹത്തോട് മാപ്പുപറയണം. സ്വർണ്ണക്കള്ളക്കടത്തുകാരേയും അഴിമതിക്കാരേയും തീവ്രവാദബന്ധമുള്ളവരുടേയും സംരക്ഷകരായി മാറിയ പിണറായി സർക്കാരിനെ വിമർശിക്കുകയും അഴിമതികൾ പുറത്തുകൊണ്ടുവരികയും ചെയ്തുകൊണ്ടിരിക്കുന്ന ചെന്നിത്തല പ്രതിപക്ഷ നേതാവിന്റ ഉത്തരവാദിത്വമാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.മുങ്ങുന്ന സർക്കാരിനെ രക്ഷിക്കാനുള്ള പാർട്ടിക്യാപ്റ്റന്റ മരണവെപ്രാളമാണ് കോടിയേരിയുടേത്. എന്നും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സ് ദേശീയ നേതൃനിരയിൽ തിളങ്ങുന്ന നേതാവായ ചെന്നിത്തലയ്ക്ക് കൊടിയേരിയുടെ സർട്ടിഫിക്കേറ്റിന്റ ആവശ്യമില്ല. അഴിമതി വൈറസ്സ് ബാധിച്ച് വെന്റിലേറ്ററിൽകിടക്കുന്ന സർക്കാരിനെ രക്ഷിക്കാൻ ഒരു മാസ്കിനും മരുന്നിനും സൈബർ ഗീബൽസുകൾക്കും കഴിയില്ല ജനങ്ങൾ എല്ലാം മാധ്യമ സഹായത്തോടെ കണ്ടുകൊണ്ടിരക്കുകയല്ലേ , കാണാത്തത് കോടിയേരിമാത്രമോ?[embed]https://www.facebook.com/pandalam.sudhakaran.9/posts/1840019379510084[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10