'തുടരും' സിനിമയിലെ വില്ലൻ ഇനി രഞ്ജിത്ത് ചിത്രത്തിലെ നായകൻ; ടൈറ്റിൽ പ്രഖ്യാപിച്ച് മമ്മൂട്ടി!
'തുടരും' എന്ന സിനിമയിലെ മികച്ച വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പ്രകാശ് വർമ്മയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പേര് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടത്. 'ലോ ആൻഡ് ഓർഡർ' (Law & Order) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ബ്ലാക്കി'ലെ ഐക്കോണിക് കഥാപാത്രമായ 'കാരിക്കാമുറി ഷണ്മുഖൻ' ആയി മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയേക്കുമെന്നാണ് സിനിമാ ലോകത്തുനിന്നുള്ള ശക്തമായ സൂചനകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയലാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം (BGM) ഒരുക്കുന്നത്.
രഞ്ജിത്തിന്റെ മേക്കിംഗും ഉദയകൃഷ്ണയുടെ തിരക്കഥയും ഒപ്പം മമ്മൂട്ടിയുടെ അതിഥി സാന്നിധ്യവും ചേരുമ്പോൾ 'ലോ ആൻഡ് ഓർഡർ' ഒരു മാസ്സ് ത്രില്ലർ കാഴ്‌ചയായിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.