Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി, തിരച്ചില്‍ ഊര്‍ജിതം

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി, തിരച്ചില്‍ ഊര്‍ജിതം

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഒഴുക്കിൽപ്പെട്ട അഞ്ചുപേരിൽ മൂന്നുപേരെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഒഴുക്കിൽ കാണാതായ ഒരാൾക്കായി പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. മരിച്ചയാളുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി കരയ്‌ക്കെത്തിച്ചെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഉളർവട്ടം കടവിലും, ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് പെട്ടെന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ല. എന്നാൽ വനമേഖലയിലുണ്ടായ കനത്ത മഴയാണ് പുഴയിൽ പെട്ടെന്ന് വെള്ളവും ഒഴുക്കും വർധിക്കാൻ കാരണമായത്. സോഷ്യൽ മീഡിയ ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പാറക്കെട്ടുകൾ നിറഞ്ഞ അപകടസാധ്യതയേറിയ പുഴയാണിത്.

പൊലീസ്, ഫയർഫോഴ്സ്, മുങ്ങൽ വിദഗ്ദ്ധർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. വെളിച്ചക്കുറവും ഇരുട്ടും തിരച്ചിലിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ വെളിച്ച സംവിധാനങ്ങൾ എത്തിച്ച് നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘത്തിന്റെയും മറ്റ് സേനാംഗങ്ങളുടെയും നേതൃത്വത്തിൽ കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്.


Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

Save your stories

Sign in