Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കരിപ്പൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽ വെച്ച് 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.

കരിപ്പൂർ എയർപോർട്ട് ന്യൂ മാൻ ജങ്ഷന് സമീപം വെച്ച് ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ് ആവശ്യക്കാർക്ക് കൈമാറുന്നതിനിടെയാണ് പ്രതികൾ വലയിലായത്. ഒഡീഷ സ്വദേശിയായ സിദ്ധാന്ത് സാബർ (28), ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി പള്ളിക്കൽ ഉണ്ണ്യാല് പറമ്പ് അമ്പാടം കുഴി സലീം (53), കൊണ്ടോട്ടി പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.


Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in