'സിപിഎമ്മിനെ തടയാന്‍ നോക്കേണ്ട, നിങ്ങളുടെ വീട്ടിലും അമ്മപെങ്ങന്മാരുണ്ട്': പോലീസിനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്
Jaihind TV News Report
Jaihind TV Web Desk
August 13, 2026
1 min read
പോലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. സിപിഎം പ്രവർത്തകരുടെ വീടുകളിൽ കയറുന്നവരെ പാർട്ടി കൃത്യമായി നോക്കിവെച്ചിട്ടുണ്ടെന്നും അത്തരക്കാരുടെ വീടുകളിലും അമ്മപെങ്ങന്മാരുണ്ടെന്ന് ഓർക്കുന്നത് നന്നാവുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ട ജില്ലാ മുൻസെക്രട്ടറിയുമായ കെ.പി. ഉദയഭാനു മുന്നറിയിപ്പ് നൽകി. സിപിഎമ്മിനെ തടയാൻ ആർക്കും സാധിക്കില്ലെന്നും അതിന് വഴിവെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ ചില വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് കീഴ്വായ്പൂര് സ്റ്റേഷനിലേക്ക് സിപിഎം ഏരിയ കമ്മിറ്റി ചൊവ്വാഴ്ച സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10