പത്തനംതിട്ട കോന്നിയില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു; സംഭവം ആന പരിപാലന കേന്ദ്രത്തിൽ
Jaihind TV News Report
Jaihind TV Web Desk
August 08, 2026
1 min read
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം. 'പ്രിയദർശിനി' എന്ന ആനയാണ് മോഹനനെ ആക്രമിച്ചത്.
'മീന' എന്ന ആനയുടെ പാപ്പാനായ മോഹനൻ, പ്രിയദർശിനി എന്ന ആനയുടെ തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കുന്നതിനായാണ് അടുത്തെത്തിയത്. ഇതിനിടെ പ്രകോപിതയായ ആന ഇയാളെ ആക്രമിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം നിലവിൽ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10