കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
ഓഗസ്റ്റ് 6-ന് നടന്ന 'ഫ്രീഡം ക്വിസ്' സോഷ്യൽ സയൻസ് ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ (Club Activity) ഉൾപ്പെട്ട പരിപാടിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രാദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ തയ്യാറാക്കി ഇത്തരം ഒരു മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പോ സോഷ്യൽ സയൻസ് ക്ലബ്ബോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
ഈ സാഹചര്യത്തിൽ ചരിത്രപരമായ അടിത്തറയില്ലാത്ത തെറ്റായ ചോദ്യങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ചോദ്യങ്ങൾ തയ്യാറാക്കി മത്സരം സംഘടിപ്പിച്ചവരെ അന്വേഷണത്തിലൂടെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.