സമ്മതപത്രം വ്യാജം ; നിയമനടപടി സ്വീകരിക്കുമെന്ന് കെ.എം അഭിജിത്
Jaihind TV News Report
Jaihind TV Web Desk
September 25, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം: കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ പ്രചരിക്കുന്ന സമ്മതപത്രം വ്യാജമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്. വ്യാജ കത്തിന്‍റെ പേരിൽ വ്യാജപ്രചരണം നടത്തുന്നവർ നാളെ തന്‍റെ പേരിൽ വ്യാജ ഐ.ഡി കാർഡുകൾ ഉണ്ടാക്കിയേക്കാമെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭിജിത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സുഹൃത്തുക്കളേ,
ഞാൻ നൽകിയതെന്ന പേരിൽ സോഷ്യൽ മീഡിയയിലും, ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന സമ്മതപത്രമാണ് ചുവടെ. ഞാനോ സഹപ്രവർത്തകൻ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആർക്കും നൽകിയിട്ടില്ല. മാത്രവുമല്ല എൻ്റെയോ, ബാഹുലിൻ്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആർക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്?
ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങൾ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തിൻ്റെ പേരിൽ വ്യാജ പ്രചരണം നടത്തുന്നവർ നാളെ ഒരുപക്ഷേ എൻ്റെ പേരിൽ വ്യാജ ഐ.ഡി കാർഡുകൾ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
രാഷട്രീയമായ ഇത്തരം നീചപ്രവർത്തനങ്ങൾ നിങ്ങളിൽനിന്ന് ആദ്യമായല്ല എനിയ്ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എൻ്റെ പ്രസ്ഥാനവും, സഹപ്രവർത്തകരും,സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്, എങ്കിലും നാളിതുവരെ കടന്നുവന്ന അതേ കരുത്തിൽ ഈ കുപ്രചരണങ്ങളെയും നേരിടും.
https://www.facebook.com/KMAbhijithINC/photos/a.1940223156303673/2785977308394916/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10