Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ചക്ക പാഴാകുന്നത് തടയാനും ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും ബൃഹത്തായ കര്‍മ്മപദ്ധതി; സംസ്ഥാനതല സെമിനാറും നിയമസഭയിലെ ചക്കവിരുന്നും ഇന്ന്

ചക്ക പാഴാകുന്നത് തടയാനും ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും ബൃഹത്തായ കര്‍മ്മപദ്ധതി; സംസ്ഥാനതല സെമിനാറും നിയമസഭയിലെ ചക്കവിരുന്നും ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താനും കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാനുമായി ബൃഹത്തായ ജനകീയ കര്‍മ്മപദ്ധതിക്ക് രൂപരേഖയായി. കേരളത്തില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന 5 മുതല്‍ 12 ലക്ഷം ടണ്‍ ചക്കയില്‍ ഭൂരിഭാഗവും പാഴാകുന്നത് വഴിയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കാനാണ് ഈ വിപ്ലവകരമായ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ (JPC) ആഭിമുഖ്യത്തില്‍ പച്ചച്ചക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള സംസ്ഥാനതല സെമിനാറും നിയമസഭയില്‍ ചക്ക വിരുന്നും ജൂണ്‍ 23-ന് തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കും.

'പച്ചച്ചക്കയുടെ ഔഷധഗുണങ്ങള്‍: ഗവേഷണ കണ്ടെത്തലുകളും സാദ്ധ്യതകളും' എന്ന വിഷയത്തില്‍ തിരുവനന്തപുരം പടിഞ്ഞാറെക്കോട്ടയിലുള്ള മിത്രനികേതന്‍ സിറ്റി സെന്ററില്‍ രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെയാണ് സെമിനാര്‍ നടക്കുക. കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. JPC ചെയര്‍പേഴ്‌സണ്‍ റൂഫസ് ഡാനിയേല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണവും, സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ ആമുഖ പ്രഭാഷണവും നടത്തും. അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രന്‍ നായര്‍, ഡോ. രഘുരാമദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്ന ചടങ്ങില്‍ എല്‍. പങ്കജാക്ഷന്‍ സ്വാഗതവും സജു രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തും.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ്.ഡി. വേണുകുമാറിന്റെ മോഡറേറ്റര്‍ത്വത്തില്‍ നടക്കുന്ന പ്രധാന സെമിനാറില്‍ ഡോ. ബി. പദ്മകുമാര്‍, ജെയിംസ് ജോസഫ്, ഒങ്കോളജിസ്റ്റ് ഡോ. തോമസ് വര്‍ഗീസ്, ഐ.സി.എ.ആര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ജിസ്സി ജോര്‍ജ് എന്നിവര്‍ ചക്കയുടെ ഔഷധഗുണങ്ങള്‍, പ്രമേഹ പ്രതിരോധം, ചക്കപ്പൊടി നിര്‍മ്മാണം എന്നിവയെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് പി.എം. ജോയിയുടെ നേതൃത്വത്തില്‍ പൊതുചര്‍ച്ചയും നടക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

സെമിനാറിന് ശേഷം വൈകിട്ട് 2.30-ന് നിയമസഭാ കോഫി ഹൗസില്‍ വെച്ച് മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കുമായി വിപുലമായ ചക്കവിരുന്ന് ഒരുക്കിയിട്ടുണ്ട്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന ഈ വിരുന്നിനോടൊപ്പം 2027-നെ 'കേരള ജാക്ക്ഫ്രൂട്ട് വര്‍ഷം' ആയി പ്രഖ്യാപിക്കാനുള്ള ശുപാര്‍ശയും 'കേരള ജാക്ക്ഫ്രൂട്ട് ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ മിഷന്‍' പദ്ധതി രേഖയും സര്‍ക്കാരിന് സമര്‍പ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കുടുംബങ്ങളില്‍ പച്ചച്ചക്ക ഉപയോഗം വര്‍ദ്ധിപ്പിക്കുക, ഓരോ ബ്ലോക്കിലും ചക്ക സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിച്ച് ഒരു ചക്ക പോലും പാഴാകാത്ത സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് JPC ഭാരവാഹികള്‍ അറിയിച്ചു.

Related articles

See all
Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Popular News

മഴ മാറിയിട്ടും പനി വിട്ടൊഴിയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

Popular News

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച്...

Save your stories

Sign in