സംസ്ഥാനത്ത് ക്വാറന്‍റൈന്‍ സംവിധാനം താളം തെറ്റി, വേണ്ടത്ര പരിശോധനകള്‍ നടക്കുന്നില്ലെന്ന് കെ.മുരളീധരന്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
July 04, 2020
1 min read
•
Updated: July 08, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറന്‍റൈന്‍ സംവിധാനം താളം തെറ്റിയെന്ന് കെ.മുരളീധരന്‍ എം.പി. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സൗകര്യമില്ല. വേണ്ടത്ര പരിശോധനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ക്വാറന്‍റൈന്‍ പ്രതീക്ഷിച്ചെത്തുന്ന പ്രവാസികളെ മണിക്കൂറുകളോളം കാത്തുനിർത്തി രോഗം പകരാനുള്ള സാധ്യത ഉണ്ടാക്കുകയാണ്. സമരക്കാരില്‍ നിന്നാണ് തലസ്ഥാനത്ത് പൊലീസുകാരന് രോഗം പകര്‍ന്നത് എന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍റെ പ്രസ്താവന സ്വന്തം പരാജയം മറച്ചു വയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഏത് സമരക്കാരില്‍ നിന്നാണ് പൊലീസിന് രോഗം ബാധിച്ചതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്ക് ഇത് വരെ രോഗം വന്നിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/JaihindNewsChannel/videos/321467469252519
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10