Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജാക്കി ചാൻ അന്തരിച്ചെന്ന പ്രചരണം വ്യാജം; 72-ാം വയസ്സിലും താരം പൂർണ്ണ ആരോഗ്യവാൻ

ജാക്കി ചാൻ അന്തരിച്ചെന്ന പ്രചരണം വ്യാജം; 72-ാം വയസ്സിലും താരം പൂർണ്ണ ആരോഗ്യവാൻ

ന്യൂഡൽഹി: ലോകപ്രശസ്ത ചൈനീസ് ആയോധനകലാ വിദഗ്ദ്ധനും സിനിമാ താരവുമായ ജാക്കി ചാൻ അന്തരിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. എക്‌സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം വ്യാജ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും 72-ാം വയസ്സിലും സിനിമകളിൽ സജീവമായി തുടരുകയാണെന്നും വിവിധ ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി.

അമേരിക്കയിലാണ് ഈ വ്യാജ സന്ദേശങ്ങളുടെ തുടക്കം. "ജാക്കി ചാൻ (1954-2026)" എന്ന് രേഖപ്പെടുത്തിയ കറുപ്പും വെളുപ്പും കലർന്ന ചിത്രങ്ങളോടെയാണ് പ്രചാരണം ആരംഭിച്ചത്. 'അബ്ദുൾ' എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ച പോസ്റ്റ് വെറും അഞ്ച് മണിക്കൂറിനുള്ളിൽ 3.8 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് ഈ വാർത്ത ആഗോളതലത്തിൽ പടരുകയും നിരവധി ആരാധകർ ഓൺലൈനിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

എന്നാൽ പോസ്റ്റിന് മറുപടിയായി എക്‌സിൽ ഉടൻതന്നെ 'കമ്മ്യൂണിറ്റി നോട്ട്' പ്രത്യക്ഷപ്പെട്ടു. ഇത് ഒരു ചരമക്കുറിപ്പ് പോലെ തോന്നിപ്പിക്കുന്ന രീതിയിൽ മനഃപൂർവ്വം നിർമ്മിച്ച ചിത്രമാണെന്നും ജാക്കി ചാൻ പൂർണ്ണ ആരോഗ്യവാനായി സജീവമായിരിക്കുന്നുണ്ടെന്നും നോട്ടിൽ വ്യക്തമാക്കി. ഫാങ് ഷിലോംഗ് എന്ന് യഥാർത്ഥ പേരുള്ള ജാക്കി ചാൻ നിലവിൽ ഹോങ്കോംഗിലാണ് താമസിക്കുന്നത്. കൗലൂൺ ടോംഗിലെ പ്രത്യേക സജ്ജീകരണങ്ങളുള്ള വെയർഹൗസ് ഭവനത്തിലാണ് അദ്ദേഹത്തിന്റെ താമസം.

2026 ജൂലൈയിൽ സിംഗപ്പൂരിലെ പേയ് ചുൻ പബ്ലിക് സ്കൂളിൽ നടത്തിയ സർപ്രൈസ് സന്ദർശനത്തിലാണ് ജാക്കി ചാൻ അവസാനമായി പൊതുവേദിയിൽ എത്തിയത്. ചടങ്ങിൽ "ഹാർഡ് ടു സേ ഗുഡ്‌ബൈ" എന്ന ഗാനം ആലപിച്ച് കുട്ടികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തിയ അദ്ദേഹം, തന്റെ ചെറുപ്പകാലത്തെ കഷ്ടപ്പാടുകൾ പങ്കുവെക്കുകയും വലിയ സ്വപ്നങ്ങൾ കാണാൻ വിദ്യാർത്ഥികളെ ഉപദേശിക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Save your stories

Sign in