പ്രതികള്‍ക്ക് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമം; ലാത്തികൊണ്ട് തലയ്ക്കടിച്ചു, നിരവധിപേർക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
July 12, 2020
1 min read
•
Updated: July 08, 2026
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമം. കൊച്ചിയില്‍ എന്‍ഐഎ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വർക്കി ഉള്‍പ്പെടെയുള്ള പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പ്രതികള്‍ക്ക് നേരെ യാത്രയിലുടനീളം പ്രതിഷേധമുണ്ടായി. വാളയാര്‍ അതിര്‍ത്തിയില്‍ പ്രതികളുമായുളള എന്‍ഐഎ സംഘത്തിന്റെ വാഹനം എത്തിയതു മുതല്‍ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വാഹന വ്യൂഹം എതിർ ദിശയിലേക്ക് വഴിതിരിച്ചുവിട്ടു. ചാലക്കുടി, അങ്കമാലി ഭാഗങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10