Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ISRAEL-IRAN| ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ISRAEL-IRAN|  ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, യുഎഇയില്‍ നിന്ന് ജോര്‍ദാന്‍, ലബനന്‍, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, സിറിയ എന്നീ ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ ആറായി ഉയര്‍ത്തുകയായിരുന്നു. യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുകളിലോ ട്രാവല്‍ ഏജന്റുമാരുമായോ വിമാന കമ്പനി വെബ്സൈറ്റിലൂടെയോ ബുക്കിങ് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും വിമാനം റദ്ദാക്കിയതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈനുകള്‍ ദുബായില്‍ അറിയിച്ചു. അതേസമയം, എമിറേറ്റ്സ് എയര്‍ലൈന്‍, അമ്മാന്‍, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ 22 വരെയും ടെഹ്റാന്‍, ബഗ്ദാദ്, ബസ്റ എന്നിവിടങ്ങളിലേക്കുള്ളത് ഈ മാസം 30 വരെയുമാണ് നിര്‍ത്തിവച്ചത്.

Related articles

See all
Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Save your stories

Sign in