Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

GAZA| ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം; യുദ്ധം അവസാനിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്‌

GAZA| ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം; യുദ്ധം അവസാനിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്‌
ഗസ്സയില്‍ വെടിനിര്‍ത്തലിനിടെ വീണ്ടും ഇസ്രയേല്‍ ആക്രമണം. വടക്കന്‍ ഗാസയില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. അതേസമയം യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ കൈമാറണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. വടക്കന്‍ ഗസ്സയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വടക്കന്‍ ഗാസയില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങള്‍ കഴിയുന്ന ജബാലിയ അഭയാര്‍ഥി ക്യാമ്പ് സമ്പൂര്‍ണമായി ഒഴിയണമെന്നും സൈന്യം ഉത്തരവിട്ടു. വടക്കന്‍, മധ്യ ഗസ്സയിലെ മേഖലകളില്‍ സൈനിക നീക്കം ശക്തമാക്കുകയാണെന്നും എല്ലാവരും തെക്കന്‍ ഗസ്സയിലെ അല്‍മവാസിയിലേക്ക് നാടുവിടണമെന്നുമാണ് നിര്‍ദേശം. ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.അതസമയം യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ കൈമാറണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വെടിനിര്‍ത്തലിനിടെ ഇസര്യേല്‍ നടത്തിയ ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് തെല്‍ അവിവിലും ജറുസലേമിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. ഗസ്സയില്‍ 6 ഫലസ്തീന്‍ കുട്ടികള്‍ ഇതിനകം പോഷകാഹാരക്കുറവുമൂലം മരണപ്പെട്ടതായി ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസും അറിയിച്ചിട്ടുണ്ട്. ഇതിലും ഇസ്രയേലിനെതിരെ ലോക രാഷട്രഹ്ങളടക്കം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വടക്കന്‍ ഗാസയിലെ ആക്രമണം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കിയേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നാണു സൂചന. യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ധാരണയ്ക്കു ശേഷമേ ബന്ദികളെ വിട്ടുകൊടുക്കൂവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 20 ഇസ്രയേല്‍ സ്വദേശികളെങ്കിലും ഹമാസിന്റെ ബന്ദികളായുണ്ടെന്നാണു വിവരം.

Related articles

See all
Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Save your stories

Sign in