Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഒടുവിൽ ഖമനേയി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ;​ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഒടുവിൽ ഖമനേയി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ;​ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു. ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. എന്നാലിപ്പോൾ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി ഇസ്രയേൽ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിരുന്നു.

അതേസമയം റംസാൻ വ്രതത്തിന്റെ പുണ്യനാളുകളിൽ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ഇറാനിൽ രാഷ്ട്രീയ, സൈനിക നേതാക്കളടക്കം 201 പേർ കൊല്ലപ്പെട്ടു. ഇതിൽ 87 പേർ കുട്ടികളാണ്. മിനാബിലെയും ടെഹ്റാനിലെയും രണ്ട് സ്കൂളുകളിൽ മിസൈൽ പതിക്കുകയായിരുന്നു. 747 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ലക്ഷക്കണക്കിന് മലയാളികളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതോടെ കേരളവും കടുത്ത ആശങ്കയിലാണ്. ആക്രമണം നേരിട്ട മേഖലകളിൽ നിന്ന് മലയാളികളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

Related articles

See all
Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Save your stories

Sign in