Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച് 8.

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച് 8.
   

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സുപ്രധാനമായ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളുടെയും അവർ കൈവരിച്ച വിജയങ്ങളുടെയും സ്മരണ പുതുക്കുന്നതിനൊപ്പം, ലിംഗസമത്വമുള്ള ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായുള്ള ചർച്ചകൾക്കും ഈ ദിനം വേദിയാകുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വോട്ടവകാശത്തിനുമായി സ്ത്രീകൾ നടത്തിയ പ്രക്ഷോഭങ്ങളിൽ നിന്നാണ് ഈ ദിനത്തിന്റെ തുടക്കം.

ചരിത്രപരമായി നോക്കിയാൽ, ഒന്നാം ലോകമഹായുദ്ധസമയത്ത് 1917-ൽ റഷ്യയിലെ സ്ത്രീകൾ "ഭക്ഷണവും സമാധാനവും" ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളെത്തുടർന്നാണ് മാർച്ച് 8 വനിതാ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു തുടങ്ങിയത്. അവരുടെ പണിമുടക്ക് റഷ്യയിലെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെച്ചു. അതിനുശേഷം മാർച്ച് 8 സ്ത്രീകളുടെ പ്രതിരോധത്തിന്റെയും കരുത്തിന്റെയും പരിഷ്കരണത്തിന്റെയും പ്രതീകമായി മാറി.

എന്നാൽ ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾക്ക് തുല്യമായ അവസരങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്. ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യമായ ബഹുമാനവും അവസരങ്ങളും നൽകുന്ന ഒരു സമൂഹം സൃഷ്ടിക്കുക എന്നത് നമ്മുടെയെല്ലാം കടമയാണ്. സ്ത്രീ സഹിക്കാനും പൊറുക്കാനും ഉള്ളവളാണെന്ന് പറഞ്ഞുപഠിപ്പിച്ച നാളുകളെല്ലാം കഴിഞ്ഞു, നേടാൻ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന തിരിച്ചറിവുള്ളവരാണ് ഇന്ന് ഓരോ സ്ത്രീയും.അമ്മ, സഹോദരി, ഭാര്യ, അധ്യാപിക, സുഹൃത്ത് അങ്ങനെ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതാണ്. അന്താരാഷ്ട്ര വനിതാ ദിനം കേവലം ഒരു ആഘോഷം എന്നതിലുപരി, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പാതകൾ വെട്ടിത്തെളിക്കാനുള്ള ആഹ്വാനമായി മാറിയിരിക്കുന്നു.ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം, കല, കായികം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടേതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Latest News

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിന്നാലെ ഇടിത്തീ; വാണിജ്യ സിലിണ്ടർ വില 3000 കടന്നു

Latest News

'മെയ് ദിനം: പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ'

Save your stories

Sign in