രാഹുൽ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു; ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിക്ക് വയനാടും തിരുവനന്തപുരത്തും പരീക്ഷ സെന്‍ററുകള്‍
Jaihind TV News Report
Jaihind TV Web Desk
June 28, 2020
1 min read
•
Updated: July 08, 2026
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷക്ക് വയനാട്ടിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധി എം.പി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ.രമേഷ് പൊക്രിയാൽ നിഷാലിന് കത്ത് അയച്ചിരുന്നു. ഇന്ത്യയിലെ ട്രൈബൽ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള ട്രൈബൽ യൂണിവേഴ്സിറ്റി കേരളത്തിൽ ഏറ്റവും അധികം ട്രൈബൽ വിഭാഗക്കാരുള്ള വയനാട്ടിൽ സെന്‍റര്‍ അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരുന്നു.
നിലവിൽ കേരളത്തിൽ ഉള്ളവർക്ക് അടുത്തുള്ള പരീക്ഷ കേന്ദ്രം ചൈന്നെ മാത്രമാണ്. ഇതിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ ഏറെ പ്രയാസം നേരിട്ടിരുന്നു. ഈ അവസരത്തിലാണ് രാഹുൽ ഗാന്ധിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് കേരളത്തിൽ വയനാടും തിരുവനന്തപുരത്തും രണ്ട് പരീക്ഷ സെന്‍ററുകള്‍ അനുവദിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10