Trending
Browse

All sections

Watch

No business videos available

No Middle East videos available

World

'നൂര്‍ഖാന്‍ വിമാനത്താവളം ഇന്ത്യ അക്രമിച്ചു; പുലര്‍ച്ചെ രണ്ടരയ്ക്ക് കരസേനാ മേധാവി വിളിച്ചു': സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

'നൂര്‍ഖാന്‍ വിമാനത്താവളം ഇന്ത്യ അക്രമിച്ചു; പുലര്‍ച്ചെ രണ്ടരയ്ക്ക് കരസേനാ മേധാവി വിളിച്ചു': സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി
നൂര്‍ഖാന്‍ വിമാനത്താവളം ഇന്ത്യ അക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളില്‍ മിസൈല്‍ പതിച്ചു എന്ന് പാകിസ്ഥാന്‍ സമ്മതിക്കുന്നത്. നൂര്‍ഖാന്‍ വ്യോമതാവളത്തിലും മറ്റ് നിരവധി സ്ഥലങ്ങളിലും ഇന്ത്യന്‍ ആക്രമണം നടന്നതായി കരസേന മേധാവി ജനറല്‍ അസിം മുനീര്‍ പുലര്‍ച്ചെ 2:30 ന് തന്നെ വിളിച്ചതായി ഷെബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷ സമയത്ത് പാകിസ്ഥാന്റെ 600 ഡ്രോണുകളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തിലെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തങ്ങളുടെ ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ നശിപ്പിച്ചതായി പാകിസ്ഥാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നാലോ അഞ്ചോ പാക് ഡ്രോണുകള്‍ക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള മറുപടിയായിരുന്നു ഇന്ത്യയുടെ ആക്രമണങ്ങള്‍. ആക്രമണത്തിന് കാരണം പാക് ഭീകരരായതിനാല്‍ അവരുടെ താവളങ്ങള്‍ തെരഞ്ഞുപിടിച്ചായിരുന്നു ഇന്ത്യയുടെ പ്രതികരണം.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Save your stories

Sign in