Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഈ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കാൻ ആരെയും അനുവദിക്കില്ല'; മുൻ സർക്കാർ നിയമിച്ചവരായാലും സഹകരിച്ചാൽ സംരക്ഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഈ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കാൻ ആരെയും അനുവദിക്കില്ല'; മുൻ സർക്കാർ നിയമിച്ചവരായാലും സഹകരിച്ചാൽ സംരക്ഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ



സിസ്റ്റം നന്നാവില്ലെന്നു പറഞ്ഞാൽ മന്ത്രിയുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം എന്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഈ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ ‘തുടക്കം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവർ ആണെങ്കിലും ആരോഗ്യ വകുപ്പിനെ മെച്ചപ്പെടുത്താനായി ഇപ്പോൾ നടത്തുന്ന ശ്രമങ്ങളുമായി സഹകരിച്ചാൽ അവരെ സംരക്ഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അക്കാലത്തു നിയമനം ലഭിച്ചവരുടെ രാഷ്ട്രീയ ആഭിമുഖ്യം ആരോടാണെന്നു തനിക്ക് കൃത്യമായി അറിയാം. എങ്കിലും വകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രാഥമിക തലത്തിലെ ആശുപത്രികളിലെ സൗകര്യക്കുറവു മൂലമാണ് മെഡിക്കൽ കോളജുകളിൽ ഇത്രയും രോഗികൾ തള്ളിക്കയറുന്നത്. തലവേദന വന്നവർ വരെ നേരെ മെഡിക്കൽ കോളജിലേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് റഫറൽ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

ചടങ്ങിൽ വി. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ശശി തരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, മേയർ വി.വി. രാജേഷ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.


Related articles

See all
Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Popular News

മഴ മാറിയിട്ടും പനി വിട്ടൊഴിയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

Popular News

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച്...

Save your stories

Sign in