Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

നല്ല ബിസിനസ് ആശയങ്ങളുണ്ടോ? പ്രൊമോട്ട് ചെയ്യാനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ് 

നല്ല ബിസിനസ് ആശയങ്ങളുണ്ടോ? പ്രൊമോട്ട് ചെയ്യാനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ് 
ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( എ.ഐ.എം.ആർ.ഐ ), ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന പ്രഥമ   ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ് സ്റ്റാർട്ടപ്പ് അവാർഡുകളുടെ വിശദവിവരങ്ങൾ പ്രഖ്യാപിച്ചു. 2021 ഫെബ്രുവരി മാസം 23ന് വെർച്ച്വലായാണ്അവാർഡ് നടക്കുക. നൂതനമായ ഉൽപ്പന്നങ്ങൾ ,സേവനങ്ങൾ വിപണനാശയങ്ങൾ എന്നിവ കൈമുതലായുള്ളവർക്ക് അന്തർദേശീയ തലത്തിൽ  മികച്ച പങ്കാളിത്തത്തിനുള്ള അവസരങ്ങളും നിക്ഷേപ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്  ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ്  സ്റ്റാർട്ടപ്പ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.  ഇതിനായി അപേക്ഷിക്കുന്ന സംരംഭകർ, അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും   വരുമാന ശേഷി  , തൊഴിൽ ശേഷി,   സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് സ്റ്റാർട്ടപ്പ് അവാർഡ് 2021,   വെർച്ച്വൽ  ആയിട്ടാണ്  പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പാനൽ ചർച്ചകളും  ചടങ്ങിൽ ഉണ്ടാകും. ഇതോടൊപ്പം സ്ഥാപനങ്ങൾക്ക്  നിക്ഷേപകരുടെ മുന്നിൽ  അവരുടെ ആശയങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനുള്ള അവസരവും സംഘാടകർക്ക് ലഭ്യമാക്കും. അർഹരായ  സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ' ഇൻക്യുബേഷൻ നൽകുന്ന കാര്യം ' എ. ഐ. എം. ആർ.ഐ  പരിഗണിയ്ക്കും. പുതുമയുള്ളതും പ്രയോജനപ്രദവുമായ  ആശയങ്ങളിലും ഉൽപ്പന്നങ്ങളിലും അധിഷ്ഠിതമായ നവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സോഹൻ റോയ് അറിയിച്ചു.  'മേക്ക് ഇൻ ഇന്ത്യ '  എന്ന പ്രഖ്യാപിത നയത്തിന്അനുസൃതമായി ആഗോള ജനതയ്ക്ക് അവരുടെ ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന തദ്ദേശീയമായ ഉൽപന്നങ്ങളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈപുരസ്കാരങ്ങൾക്ക് ഉണ്ട്. പുതിയ സംരംഭകരെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ ബ്രാൻഡ്, ആഗോള വിപണിക്ക് പരിചയപ്പെടുത്താനും അതിന്റെ  മൂല്യം വർദ്ധിപ്പിക്കാനും നിക്ഷേപം ലഭ്യമാക്കാനുമുള്ള അപൂർവ്വമായ ഒരു അവസരം കൂടിയാണ് ഇത്. മികച്ച ആശയങ്ങൾക്ക്  ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ് അംഗങ്ങൾക്കിടയിൽ നിന്നുതന്നെ  നിക്ഷേപഅവസരങ്ങൾ ലഭ്യമാകും എന്നുള്ളത് തീർച്ചയാണ്. അത്തരത്തിൽ  ആഗോള വിപണിയിൽ  ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള ഒരു ആശയമോ ഉൽപന്നമോ  സേവനമോ നിങ്ങൾക്ക്ഉണ്ടെങ്കിൽ, അത്  പരിചയപ്പെടുത്താനുള്ള ഏറ്റവും മികച്ച വേദിയാണ് ഇത് - അദ്ദേഹം പറഞ്ഞു. ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ടെക്നോളജി ബേസ്ഡ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ആർട്ട് & ക്രാഫ്റ്റ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ഡിജിറ്റൽ സ്റ്റാർട്ടപ്പ്  ഓഫ് ദി ഇയർ,പ്രോമിസിംഗ്  സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, മൊബിലിറ്റി സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, എനർജി സ്റ്റർട്ടപ്പ് ഓഫ് ദി ഇയർ  ലോജിസ്റ്റിക്സ്  സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,  ഫുഡ് & ബിവറേജ്സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,  ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, എഡ്യുക്കേഷൻ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, റീട്ടെയിൽ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ടൂറിസം & ലെഷർ  സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,  റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, സോഷ്യൽ ഇംപാക്റ്റ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ഇ-കൊമേഴ്‌സ് (ബി 2 ബി) സ്റ്റാർട്ടപ്പ് ഓഫ്ദി ഇയർ, റൂറൽ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,  അഗ്രിക്കൾച്ചറൽ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,  വിമൻ - ലെഡ്  സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,  ഗ്രീൻ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ എന്നിവപുരസ്കാരത്തിന് പരിഗണിക്കുന്ന വിഭാഗങ്ങളിൽ ചിലതാണ്. സ്റ്റാർട്ടപ്പ് പദ്ധതികൾ  ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോജക്ട് ഇൻക്യുബേഷൻ ഹബ്ബിൽ വച്ച് പ്രാഥമികമായി വിലയിരുത്തും. ഇൻഡിവുഡ്ബില്ല്യണയേഴ്സ് ക്ലബ്ബാണ് പദ്ധതികളുടെ അന്തിമ വിശകലനം നടത്തുന്നത്. നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി രണ്ടായിരത്തി ഇരുപത് ജനുവരി 15 ആണ്. നിങ്ങളുടെ സ്ഥാപനത്തെ ഇതിലേക്ക് നോമിനേറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ താഴെപ്പറയുന്ന അഡ്രസിൽ ബന്ധപ്പെടുക. http://indywoodbillionairesclub.com/startup/ or contact +91 – 9539000509 (India), +971 – 566796096 (UAE) or mail to: [email protected]

Related articles

See all
Popular News

സിമന്റ് വില വീണ്ടും കൂടിയേക്കും; ഒക്ടോബറിൽ ചാക്കിന് 5 മുതൽ 20 രൂപ വരെ വർധിച്ചേക്കുമെന്ന് റ...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Save your stories

Sign in