Logo
Mon, Jul 13, 2026 • 01:06 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ധനവില വര്‍ധനവില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല; സാമ്പത്തിക ലാഭം ഉള്ളതിനാലെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 29, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

ഇന്ധനവില വര്‍ധനവില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല; സാമ്പത്തിക ലാഭം ഉള്ളതിനാലെന്ന് രമേശ് ചെന്നിത്തല
  സംസ്ഥാനത്തിന് സാമ്പത്തിക ലാഭം ഉള്ളതിനാലാണ് മുഖ്യമന്ത്രി ഇന്ധന വിലവര്‍ധനക്കെതസിരെ പ്രതികരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില വര്‍ധനക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണ്ണ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി  തുടങ്ങി വിവിധ നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. ഇന്ധനവില വര്‍ധനയില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും മൗനം തുടരുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇരു സര്‍ക്കാരുകളും. ലോകത്ത് മറ്റൊരു രാജ്യത്തും ഇന്ധനവില ഇങ്ങനെ വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശ്വാസ നടപടികള്‍ സ്വീകരിക്കാതെ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. അധിക നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10