Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"ബന്ധുവിവാഹത്തിന് വിലക്കില്ല; ഫ്ലോറിഡയിൽ നിരോധന നീക്കം പാളി, വ്യക്തിസ്വാതന്ത്ര്യം ചർച്ചയാകുന്നു."

"ബന്ധുവിവാഹത്തിന് വിലക്കില്ല; ഫ്ലോറിഡയിൽ നിരോധന നീക്കം പാളി, വ്യക്തിസ്വാതന്ത്ര്യം ചർച്ചയാകുന്നു."
     

പലയിടങ്ങളിലും രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ മറ്റ് ചിലയിടങ്ങളിൽ ഇത് നിയന്ത്രിക്കപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങൾ പൊതുവെ ബന്ധുവിവാഹങ്ങൾക്ക് പ്രോത്സാഹനം നൽകാറില്ല. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം വൈദ്യശാസ്‌ത്രപരമായ കാരണങ്ങളും ഇതിനുപിന്നിലുണ്ട്.ബന്ധുവിവാഹമെന്നാൽ ഒരേ പൂർവ്വികരിലൂടെ രക്തബന്ധം പങ്കിടുന്നവർ തമ്മിലുള്ള വിവാhആം എന്നുള്ളതാണ് . സാധാരാണയായി ഇത് ആദ്യത്തെ കസിൻസുകൾക്കിടയിലാണ് കാണപ്പെടുന്നത്.

പാരമ്പര്യമായി കിട്ടിയ സമ്പത്ത് മറ്റ് കുടുംബങ്ങളിലേക്ക് പോകാതിരിക്കാനായാണ് ചിലർ ബന്ധുവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ചരിത്രപരമായും ബന്ധുവിവാഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പുരാതന ഈജിപ്‌ത്, മെസപ്പെട്ടോമിയ, പെർഷ്യ തുടങ്ങിയ സംസ്‌കാരങ്ങളിൽ, പ്രത്യേകിച്ച് രാജകുടുംബങ്ങളിൽ പിന്തുടർച്ച നിലനിർത്താനായാണ് ഈ രീതി സ്വീകരിച്ചിരുന്നത്. അതിനായി സഹോദരങ്ങൾ തമ്മിലുള്ള വിവാഹങ്ങൾപോലും അനുവദിച്ചിരുന്നതായി പറയപ്പെടുന്നു. ഈ അടുത്ത് ഫ്ലോറിഡയിൽ ആദ്യകസിനുകൾ തമ്മിലുള്ള വിവാഹം നിരോധിക്കുന്നതിനുള്ള ഒരു നിർദേശം പാർലമെന്റ് തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗമായ ഒരു ദീർഘമായ ബില്ലിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള നിയമം, സംസ്‌കാരം സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയിലൂന്നിയ ചർച്ചകൾ വ്യാപകമായി.

19-ാം നൂറ്റാണ്ടിന് ശേഷമാണ് പാശ്ചാത്യരാജ്യങ്ങൾ ബന്ധുവിവാഹങ്ങളെ തള്ളിക്കളയാൻ തുടങ്ങിയത്. വ്യവസായവത്‌ക്കരണവും നഗരവത്‌ക്കരണവും വളർന്നതോടെ ആളുകളുടെ സാമൂഹിക ബന്ധങ്ങൾ കുടുംബത്തിനപ്പുറത്തേക്ക് വ്യാപിച്ചു. തുടർന്നാണ് ഈ രീതി മാറ്റപ്പെട്ടത് .എന്നാൽ, ഇന്നത്തെ കാലത്ത് പല രാജ്യങ്ങളിലും ബന്ധുവിവാഹത്തോടുള്ള എതിർപ്പ് വർദ്ധിക്കുകയാണ്. ഒരേ പൂർവ്വികരിലൂടെ രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ജനിതകരോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അതിനാലാണ് ചില രാജ്യങ്ങളിൽ വിവാഹത്തിന് മുൻപ് ജനിതകപരിശോധനകൾ നിർബന്ധമാക്കുന്നത്.

ഫ്ലോറിഡയിൽ കസിൻ മാരേജുകൾ നിരോധിക്കാനുള്ള നിയമം പരാജയപ്പെട്ടത് ഒരു ചെറിയ സംഭവമായി തോന്നാമെങ്കിലും ആഗോളതലത്തിൽ ഈ കാര്യത്തിൽ വലിയ ചർച്ചകൾ നടക്കുന്നു.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Latest News

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിന്നാലെ ഇടിത്തീ; വാണിജ്യ സിലിണ്ടർ വില 3000 കടന്നു

Latest News

'മെയ് ദിനം: പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ'

Save your stories

Sign in