Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇവന്റ് ഗംഭീരമായി

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇവന്റ് ഗംഭീരമായി

ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ നായകനായ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ കേരള പ്രീ-റിലീസ് ഇവന്റ് കൊച്ചി ലുലു മാളിൽ ആവേശകരമായി നടന്നു. രാജമൗലിയെയും പ്രിയതാരം ഫഹദ് ഫാസിലിനെയും നേരിൽ കാണാനായി മണിക്കൂറുകൾക്ക് മുൻപേ തന്നെ ലുലു മാളിൽ വലിയ ആരാധകക്കൂട്ടം തടിച്ചുകൂടിയിരുന്നു. ചടങ്ങിൽ രാജമൗലി കേരളവുമായുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയും ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ നടൻ മോഹൻലാലിന് നന്ദി അറിയിക്കുകയും ചെയ്തു.

തന്റെ സിനിമാ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഈ ചിത്രം മറ്റൊരു ഭാഷയിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നായകൻ ഫഹദ് ഫാസിൽ പറഞ്ഞു. 66-ലധികം ചിത്രങ്ങളിൽ തന്നോട് ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിച്ച അദ്ദേഹം, ഒരു പൂർണ്ണ മലയാള ചിത്രമെന്ന നിലയിൽ കുടുംബസമേതം തിയേറ്ററിലെത്തി 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കണ്ടു വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. സിനിമയെ ഏറെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകർ ഫഹദിന്റെ ഈ ചിത്രം നെഞ്ചിലേറ്റുമെന്ന് നിർമ്മാതാവ് എസ്.എസ്. കാർത്തികേയ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ പങ്കെടുത്ത ബാലതാരം സാറ തന്റെ കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവെച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ഇത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ തിയേറ്ററിൽ ആസ്വദിക്കാൻ പറ്റിയ ചിത്രമാണെന്ന് വ്യക്തമാക്കി. 'ബത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടി നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിൽ പങ്കുചേർന്ന സംവിധായകൻ ഗിരീഷ് എ.ഡിയും ചിത്രത്തിന് ആശംസകൾ നേർന്നു. രാജമൗലി സെറ്റിൽ വളരെ കൂളാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോട് ചെറിയൊരു പേടി തോന്നാറുണ്ടെന്ന് ഗിരീഷ് തമാശരൂപേണ പറഞ്ഞു.

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ഫാമിലി എന്റർടെയ്‌നർ ചിത്രം ഒക്ടോബർ 2-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. 'ബാഹുബലി'യുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ഷോയിംഗ് ബിസിനസും ചേർന്ന് ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഫഹദ് തന്റെ പതിവുശൈലിയിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന് കാലഭൈരവ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. എസ്.എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്‌മെന്റും ഹംസ അലി കോ-റൈറ്റിംഗും നിർവഹിച്ചിരിക്കുന്നു. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും സുധൻ കൊറിയോഗ്രഫിയും നിർവഹിക്കുന്നു. രാമ രാജമൗലിയാണ് കോസ്റ്റ്യൂം ഡിസൈൻ. എസ്.എസ്. ശശാങ്ക്, ഡി. സതീഷ് കുമാർ, രാഹുൽ ഷാലി, ഡി. യോഗാനന്ദ് എന്നിവരാണ് പ്രൊഡക്ഷൻ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.

Related articles

See all
Popular News

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലി...

Popular News

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ

Popular News

മലരേ മൗനമാ... മൗനമേ വേദമാ... തലമുറകളെ കീഴടക്കിയ ആ ശബ്ദം നിലച്ചിട്ട് ആറുവര്‍ഷം; ഓര്‍മ്മകളി...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Save your stories

Sign in