തിരുവനന്തപുരം ഡി സി സി ഓഫീസ് ആക്രമിച്ച പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. പ്രതികളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. അഭിഭാഷകനായ അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. ഇരുവരും ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണ്.
പ്രദീപ് നെടുമങ്ങാട് ബാറിലെ അഭിഭാഷകനാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് - ബി ജെ പി തര്‍ക്കം തുടരുന്നതിനിടയിലാണ് തിരുവനന്തപുരത്ത് ഡി സി സി ഓഫീസടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണവും കല്ലേറും ഉണ്ടായത്. നെയ്യാറ്റിന്‍കര ആനാവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്