Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

റൊണാൾഡോയുടെ ‘തന്ത്രം’ പാളി; അബ്ഹയ്ക്ക് ഗോൾ , താരത്തിന് ട്രോൾ മഴ

റൊണാൾഡോയുടെ ‘തന്ത്രം’ പാളി; അബ്ഹയ്ക്ക് ഗോൾ , താരത്തിന് ട്രോൾ മഴ

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘തന്ത്രപരമായ’ നിർദേശം പാളിയതിനെ തുടർന്ന് ഗോൾ വഴങ്ങിയ അൽ-നസർ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ട്രോളുകളും. സൗദി പ്രോ ലീഗിൽ ബുധനാഴ്ച നടന്ന അൽ-നസർ–അബ്ഹ മത്സരത്തിനിടെയാണ് സംഭവം.

അബ്ഹയ്ക്ക് അനുകൂലമായി 75-ാം മിനിറ്റിൽ ലഭിച്ച ഫ്രീ-കിക്ക് പ്രതിരോധിക്കുന്നതിനിടെ അൽ-നസർ ബോക്സിന് സമീപം രണ്ട് താരങ്ങളെ ഉൾപ്പെടുത്തി പ്രതിരോധ മതിൽ തീർത്തിരുന്നു. മറ്റ് താരങ്ങൾ ബോക്സിന്റെ മധ്യഭാഗത്ത് എതിർ ടീമംഗങ്ങൾക്കൊപ്പം നിലയുറപ്പിച്ചു.

ഫ്രീ-കിക്ക് എടുക്കുന്നതിന് തൊട്ടുമുൻപ് ബോക്സിനുള്ളിലായിരുന്ന റൊണാൾഡോ പ്രതിരോധ മതിലിലുണ്ടായിരുന്ന ഒരു താരത്തോട് ബോക്സിലേക്ക് വരാൻ നിർദേശിച്ചു. ഇതോടെ പ്രതിരോധ മതിലിൽ ഒരാൾ മാത്രമായി. റൊണാൾഡോയുടെ നിർദേശപ്രകാരം താരം സ്ഥാനം മാറ്റിയതോടെ രൂപപ്പെട്ട വിടവ് അബ്ഹ കൃത്യമായി മുതലെടുക്കുകയായിരുന്നു.

അബ്ഹ താരം നബീൽ ഫെകീർ മനോഹരമായ കർവിങ് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. റൊണാൾഡോയുടെ നിർദേശം മത്സരത്തിൽ ഗോൾ വഴങ്ങുന്നതിന് കാരണമായെന്ന തരത്തിലുള്ള റീപ്ലേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് താരത്തിനെതിരെ വിമർശനവും ട്രോളുകളും ശക്തമായത്.

എന്നാൽ വിവാദത്തിനിടയിലും മത്സരം 2–1ന് അൽ-നസർ സ്വന്തമാക്കി. 2026–27 സൗദി പ്രോ ലീഗ് സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് അൽ-നസറിന്റെ അഞ്ചാമത്തെ വിജയമാണിത്.

മത്സരത്തിൽ അൽ-നസറിന്റെ ആദ്യ ഗോൾ നേടിയത് റൊണാൾഡോ തന്നെയായിരുന്നു. 22-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ ഉയർന്നുചാടി ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചാണ് താരം ടീമിന് ലീഡ് സമ്മാനിച്ചത്.

ഇതോടെ റൊണാൾഡോയുടെ കരിയർ ഗോൾ നേട്ടം 979 ആയി. കരിയറിൽ 1000 ഗോളെന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന പോർച്ചുഗീസ് സൂപ്പർതാരം ആ നേട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തു.



Related articles

See all
Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Save your stories

Sign in