Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

2006ല്‍ കേരളത്തിലെ കെ.എസ്.ടി.പി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യന്‍ കമ്പനിയായ പതിബെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്ത സംഭവം വീണ്ടും ശക്തമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറില്‍ നിന്നുള്ള കടുത്ത അഴിമതിയും പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടും, അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിഷയം തണുപ്പിച്ചു ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.

പൊതുജനരോഷവും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ വിജിലന്‍സ്/ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, ആ അന്വേഷണം ബോധപൂര്‍വ്വം എവിടെയും എത്തിക്കാതെ അട്ടിമറിക്കുകയാണുണ്ടായത്. ആത്മഹത്യാ കുറിപ്പില്‍ പേരെടുത്ത് പരാമര്‍ശിക്കപ്പെട്ടിരുന്ന അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയും പ്രൊജക്ട് ഡയറക്ടറുമായിരുന്ന ഗ്യാനേഷ് കുമാറിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് മാറ്റിയതല്ലാതെ മറ്റ് നിയമനടപടികള്‍ക്കൊന്നും സര്‍ക്കാര്‍ തയ്യാറായില്ല. ആത്മഹത്യ നടന്നത് മലേഷ്യയിലാണെന്ന സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച ഭരണകൂടം, അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തികഞ്ഞ താല്പര്യക്കുറവാണ് പ്രകടിപ്പിച്ചത്.

ലോകബാങ്ക് സഹായത്തോടെയുള്ള എം.സി. റോഡ് വികസന പദ്ധതിയുടെ കരാറെടുത്ത പതിബെല്‍ കണ്‍സോര്‍ഷ്യം കടുത്ത അനാസ്ഥയും പീഡനങ്ങളുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നേരിട്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഭൂമി ഏറ്റെടുക്കലിലെ വീഴ്ച കാരണം പദ്ധതി വൈകിയപ്പോള്‍, കമ്പനിയുടെ 17 കോടിയോളം വരുന്ന അര്‍ഹമായ നിര്‍മ്മാണ ബില്ലുകള്‍ തടഞ്ഞുവെച്ച് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.

ലഭിക്കേണ്ട തുക തടഞ്ഞുവെച്ചതോടെ കമ്പനി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാവുകയും, പ്രാദേശിക കരാറുകാര്‍ക്ക് പണം നല്‍കാനാകാതെ മാനസിക സമ്മര്‍ദ്ദത്തിലായ പദ്ധതി മേധാവി ലീ സീ ബീന്‍ 2006 നവംബറില്‍ ക്വാലാലംപൂരില്‍ തൂങ്ങിമരിക്കുകയായിരുന്നു. അഴിമതിയെക്കുറിച്ചും കെ.എസ്.ടി.പി/പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ നിരന്തര പീഡനങ്ങളെക്കുറിച്ചും അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ വ്യക്തമായി കുറിച്ചിട്ടും, ഉന്നതരെ രക്ഷിക്കാന്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

ഇത് വ്യക്തമായ അഴിമതിയല്ലേ?: ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിക്കാനാകില്ല: പിഎസ്സിക്ക് ഹൈക്കോട...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Save your stories

Sign in