Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട എ. ഷാനവാസിനെ പാർട്ടിയിൽ തിരിച്ചെടുത്തു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഷാനവാസിന് വീണ്ടും അംഗത്വം നൽകാൻ തീരുമാനിച്ചത്. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് നടപടി വൈകിയത്. പാർട്ടി നടപടി നേരിടുന്ന സമയത്തും നഗരസഭയിൽ ഷാനവാസ് സജീവമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

2023 ജനുവരിയിൽ കരുനാഗപ്പള്ളിയിൽ വെച്ച് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ സംഭവത്തിന് പിന്നാലെ പാർട്ടിക്ക് വലിയ രീതിയിലുള്ള അവമതിപ്പ് ഉണ്ടായെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, താൻ നിരപരാധിയാണെന്നും ലോറി വാടകയ്ക്ക് നൽകിയതാണെന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം.

പാർട്ടിക്ക് പുറത്തായിരുന്നിട്ടും കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിച്ച ഷാനവാസ് വിജയിച്ചിരുന്നു. ഒരു വർഷത്തിലേറെ നീണ്ട അച്ചടക്ക നടപടികൾക്ക് ഒടുവിലാണ് ഇപ്പോൾ അദ്ദേഹത്തെ ഔദ്യോഗികമായി പാർട്ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. ആലപ്പുഴയിലെ വിഭാഗീയതയ്ക്കും രാഷ്ട്രീയ ചർച്ചകൾക്കും ഈ നീക്കം പുതിയ തിരി കൊളുത്തിയിരിക്കുകയാണ്.

Related articles

See all
Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Latest News

'പാർട്ടിയാണ് വലുത്', 'വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല'; ജി. സുധാകരനെതിരെ ആലപ്പുഴയിൽ സി.പി.എം

Save your stories

Sign in