Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉറപ്പാണെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുതിർന്ന കോൺഗ്രസ് പ്രവര്‍ത്തക സമതി അംഗം രമേശ് ചെന്നിത്തല. ഹരിപ്പാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനോട് കേരളം 'ഗുഡ് ബൈ' പറയുന്ന കാഴ്ചയാണ് വോട്ടെടുപ്പ് ദിനത്തിൽ കാണുന്നതെന്നും, ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിംഗ് ബൂത്തുകളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് യുഡിഎഫിന് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്ന് ചെന്നിത്തല അവകാശപ്പെട്ടു. ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവർക്ക് വിശ്വാസികൾ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയിലും ദുർഭരണത്തിലും മനംമടുത്ത ജനങ്ങൾ യുഡിഎഫ് ഭരണം തിരികെ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെയും സിപിഎമ്മിനെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്നും അധാർമ്മികമായ നടപടികളാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിപ്പാട് ലോക്സഭാ മണ്ഡലത്തിൽ സിപിഎം വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകിയെന്നും, ഇരു പാർട്ടികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

Related articles

See all
Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in