ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം റദ്ദാക്കണം; രമ്യ ഹരിദാസ് എം പിയുടെ ഉപവാസസമരം ഇന്ന്
Jaihind TV News Report
Jaihind TV Web Desk
June 30, 2020
1 min read
•
Updated: July 08, 2026
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറിയും ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കോര്‍ഡിനേറ്ററുമായ രമ്യ ഹരിദാസ് എം പി ഇന്ന് ഉപവാസസമരം നടത്തും. തിരുവനന്തപുരത്ത് ബാലാവകാശ കമ്മീഷന്‍ ഓഫീസിനു മുന്നിലാണ് സമരം. രാവിലെ 8 മുതല്‍ ആരംഭിക്കുന്ന സമരം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി സ്‌കൂള്‍ പിടിഎ അംഗവും സിപിഎമ്മുകാരനുമായ അഡ്വ. കെ.വി മനോജ് കുമാറിനെയാണ് സര്‍ക്കാര്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്. ബാലാവകാശ കമ്മീഷന്‍റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത വിധത്തിലാണ് യോഗ്യതകളും മാനദണ്ഡങ്ങളും പാർട്ടിക്കാരന് വേണ്ടി മാറ്റിമറിച്ചത്. നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ മന്ത്രിസഭായോഗം തള്ളി. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പോലുള്ള അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാനത്തേക്ക് യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് കേന്ദ്ര ചട്ടം എന്നിരിക്കെയാണ് അഭിമുഖം പോലും പ്രഹസനമാക്കി 27 അംഗ അഭിമുഖ പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന കെ.വി. മനോജ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ദ്ധ ജൂഡീഷ്യല്‍ അധികാരമുള്ള ഈ പദവിയിയാണ് ബാലാവകാശ കമ്മീഷന്‍റേത്. കഴിഞ്ഞ കാലങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ സ്ഥാനം വഹിച്ചതാണ് ബാലാവകാശ ചെയര്‍പേഴ്‌സണ്‍ സ്ഥാനം. കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പരിചയം, ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ തുടങ്ങിയവയായിരുന്നു മുമ്പൊക്കെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുഖ്യ യോഗ്യതകള്‍. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ ഈ യോഗ്യതകളെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് അഭിമുഖവും നിയമനവും നടത്തിയത്.
സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജയാണ് ഈ അഭിമുഖത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടിക്കാരനെ നിയമിക്കുന്നതിന് വേണ്ടി യോഗ്യതയില്‍ പോലും ഇളവുകള്‍ വരുത്തുന്നതിന് നേതൃത്വം നല്‍കിയതും വകുപ്പ് മന്ത്രി തന്നെ. വര്‍ഷങ്ങളായി നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റംവരുത്തികൊണ്ടുള്ള പുതിയ ഉത്തരവ് 2020 മാര്‍ച്ച് 22-നാണ് പുറത്തിറക്കിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10