Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കർഷകർക്ക് പ്രതീക്ഷയേകി ഏലം വില സർവകാല റെക്കോഡിൽ

കർഷകർക്ക് പ്രതീക്ഷയേകി ഏലം വില സർവകാല റെക്കോഡിൽ
കർഷകർക്ക് പ്രതീക്ഷയേകി ഏലം വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 2000 മുകളിലെത്തി. വില സർവകാല റെക്കോഡിൽ. ഏലക്ക യുടെ വില സർവകാല റെക്കോഡായ 1948 പിന്നിട്ട് 22 27 രൂപയിലെത്തി. ഇടുക്കിയിലെ സ്പൈസസ് പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന ഈ ലേലത്തിലാണ് ഏലക്ക യുടെ വിപണിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 22 27 രൂപ കിലോഗ്രാമിന് ലഭിച്ചത്. ഗുണനിലവാരത്തിലും നിറത്തിലും വലിപ്പത്തിലും മുന്നിൽ നിന്ന ഏലക്കയ്ക്കാണ് റെക്കോഡ് വില ലഭിച്ചത്. ഹൈറേഞ്ചിലെ പ്രാദേശിക വിപണികളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ശരാശരി വിലയിൽ 300 രൂപ മുതൽ 600 രൂപ വരെ വർധനവുണ്ടായി. പ്രളയക്കെടുതി ഏല ചെടികൾക്ക് കനത്ത നാശം വരുത്തുകയും അഴുകൽ രോഗബാധ ഉൽപാദനത്തെ ബാധിക്കുകയും ചെയ്തതോടെ ഉൽപാദനത്തിൽ 65 ശതമാനത്തിന്‍റെ കുറവുണ്ടായതാണ് വില കുത്തനെ ഉയരാൻ കാരണം. നിലവിൽ അന്തരീക്ഷത്തിലുണ്ടായ ചൂട് ഉൽപാദനം വീണ്ടും കുറയാൻ ഇടയാക്കുമെന്ന സൂചനകളും ഏലത്തിന്‍റെ ഡിമാന്‍റ് ഉയർത്തി. നവംബറിലെ ദീപാവലി സീസൺ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും ഇടനിലക്കാരും വിപണികളിൽ മത്സരിക്കാൻ തുടങ്ങിയതും വില ഉയരാൻ മറ്റൊരു പ്രധാന കാരണം കുടിയായി. ഈ വർഷം ഇതിന് മുമ്പ് ലഭിച്ച ഉയർന്ന വില കിലോഗ്രാമിന് 1609 രൂപയാണ് ഏലത്തിന്‍റെ ഈ വില വർധന നീണ്ടു നിൽക്കുമെന്നാണ്‌ വിപണികൾ നൽകുന്ന സൂചന

Related articles

See all
Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Latest News

രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ; പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാ...

Save your stories

Sign in