Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തിളക്കമാർന്ന ജയം

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തിളക്കമാർന്ന ജയം

കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫർസീന അറക്കൽ 436 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മിന്നുന്ന വിജയം നേടി. എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രചാരണങ്ങളെ മറികടന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഈ മുന്നേറ്റം. മുൻപ് ഈ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക ഡിവിഷൻ കൂടിയായിരുന്നു കുറ്റിച്ചിറ.

യു.ഡി.എഫിന് വേണ്ടി ഫർസീന അറക്കലും എൽ.ഡി.എഫിന് വേണ്ടി ടി.ടി. ജംഷീനയും ബി.ജെ.പിക്കായി ജീജ കെ.യുമാണ് ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്. ശക്തമായ പ്രചാരണങ്ങൾ നടന്ന മത്സരത്തിൽ യു.ഡി.എഫിന്റെ കുത്തക സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. അതേസമയം, കഴിഞ്ഞ തവണ ഫാത്തിമ തഹ്‌ലിയ നേടിയ രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് എത്തുവാൻ ഇത്തവണ ഫർസീനയ്ക്ക് കഴിഞ്ഞില്ല. പോളിങ് ശതമാനത്തിലുണ്ടായ വലിയ കുറവാണ് ഭൂരിപക്ഷം കുറയാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വാശിപോരാട്ടത്തിനൊടുവിൽ യു.ഡി.എഫിലെ ഫർസീന അറക്കൽ 2,681 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ടി. ജംഷീനയ്ക്ക് 2,275 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി ജീജ കെ.യ്ക്ക് 204 വോട്ടുകളും ലഭിച്ചു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് കുറ്റിച്ചിറയിലാണ്; 56.22 ശതമാനം പോളിംഗ് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.

Related articles

See all
Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Popular News

തോൽവിയുടെ മുഴുവൻ ഭാരവും ഗോവിന്ദന്റെ ചുമലിൽ; അമർഷം പുകഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി: കൈമലർ...

Save your stories

Sign in