Logo
Tue, Jul 14, 2026 • 01:54 PM
LIVE TV
Watch

No business videos available

No Middle East videos available

ഇ ഐ എ നിയമഭേദഗതിക്കായുള്ള കരട് വിജ്ഞാപനം രാജ്യതാത്പര്യത്തിനു എതിര്; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും : ബെന്നി ബഹനാൻ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

ഇ ഐ എ നിയമഭേദഗതിക്കായുള്ള  കരട് വിജ്ഞാപനം രാജ്യതാത്പര്യത്തിനു എതിര്; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും : ബെന്നി ബഹനാൻ എംപി
പരിസ്ഥിതി ആഘാത പഠന (ഇ ഐ എ) നിയമഭേദഗതിക്കായുള്ള കരട് വിജ്ഞാപനം രാജ്യതാത്പര്യത്തിനു എതിരാണെന്നും നാനാമേഖലയിലും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതുമാണെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. പരിസ്‌ഥിതി സംരക്ഷണ നിയമത്തിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ഭേദഗതികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് നൽകി. കേന്ദ്ര വനം, പരിസ്‌ഥിതി വകുപ്പിന്‍റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി തന്നെയാണ് ഹെവി ഇൻഡസ്ട്രീസിന്‍റെയും പബ്ലിക് എന്‍റർപ്രൈസസിന്‍റെയും ചുമതല വഹിക്കുന്നത്. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ നിയമഭേദഗതി തള്ളിക്കളയാവുന്നതാണ്. ഹെവി ഇൻഡസ്ട്രീസിന്‍റെ ചുമതല വഹിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിക്ക് എങ്ങനെ പരിസ്‌ഥിതി വിഷയങ്ങളിൽ നിഷ്പക്ഷമായ നിലപാട് എടുക്കാൻ കഴിയുമെന്ന് ബെന്നി ബഹനാൻ ചോദിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10