Logo
Sun, Jul 12, 2026 • 09:18 PM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ് പ്രതിരോധത്തിലെ പരാജയം മറയ്ക്കാന്‍ മുഖ്യമന്ത്രിയും സർക്കാരും പ്രതിപക്ഷത്തിന് മേൽ കുതിരകയറുന്നു: ബെന്നി ബെഹനാൻ എം.പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

കൊവിഡ് പ്രതിരോധത്തിലെ പരാജയം  മറയ്ക്കാന്‍ മുഖ്യമന്ത്രിയും സർക്കാരും പ്രതിപക്ഷത്തിന് മേൽ കുതിരകയറുന്നു: ബെന്നി ബെഹനാൻ എം.പി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണപരാജയമെന്ന്  യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. പരാജയം മറച്ചുവയ്ക്കാന്‍ പ്രതിപക്ഷത്തിന് മേൽ മുഖ്യമന്ത്രിയും സർക്കാറും കുതിരകയറുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും കൈവിട്ടു പോയെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഇതിൽ നിന്നും ഒഴിഞ്ഞു മാറി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തിൽ സംസ്ഥാനത്തിന് പതിനാറാം സ്ഥാനമാണെന്നും,സാമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സെന്‍റിനല്‍ സർവൈലന്‍സ് ടെസ്റ്റ് നടത്താൻ സർക്കാർ തയ്യാറാകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി എന്ന് കോടതിയിൽ അഫിഡവിറ്റ് കൊടുത്ത സർക്കാർ 10000 ആളുകൾ നാട്ടിലെത്തിയപ്പോൾ ക്വാറന്‍റൈന്‍ നിർത്തലാക്കി അവരെ പീഡിപ്പിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടര്‍ ഫ്ലൈറ്റ് വരുന്നതിന് പോലും സർക്കാർ തുരങ്കം വെച്ചു. കൊവിഡിന്‍റെ  മറവിൽ മലയാളികളെ സ്വദേശിയും വിദേശിയുമാക്കി തരം തിരിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. ഭാഷ പ്രയോഗത്തിന്‍റെ പേരിൽ ഉറഞ്ഞ് തുള്ളുന്ന മുഖ്യമന്ത്രി വനിതകൾ അടക്കമുള്ള എതിർ രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ നടത്തിയ സി പി.എമ്മിന്‍റെ പാരമ്പര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10