Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം: ഇന്ത്യൻ താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം: ഇന്ത്യൻ താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി. കമാലിനിക്ക് 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞാണ് ഇന്ത്യൻ വനിതാ ടീം ചരിത്ര സ്വർണം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച മുഖ്യമന്ത്രി, കമാലിനിയെപ്പോലുള്ള യുവപ്രതിഭകൾക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും, താരത്തിന്റെ നേട്ടം സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രചോദനമാണെന്നും എക്‌സിൽ (X) കുറിച്ചു.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ 18-കാരി ഗുണാലൻ കമാലിനി ഏഷ്യൻ ഗെയിംസിൽ മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. ബംഗ്ലദേശിനെതിരായ പോരാട്ടത്തിൽ മൂന്ന് റൺസ് നേടിയ താരം, ജപ്പാനെതിരായ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതുമില്ല. ഇന്ത്യയ്ക്കായി ഇതിനോടകം അഞ്ച് ട്വന്റി20 മത്സരങ്ങളിൽ പാഡ് കെട്ടിയ കമാലിനി, വനിതാ പ്രീമിയർ ലീഗിൽ (WPL) മുംബൈ ഇന്ത്യൻസിന്റെ താരമാണ്.

നീഷിനിലെ കൊറോഗി സ്‌പോർട്‌സ് പാർക്കിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ 147 റൺസിന്റെ കൂറ്റൻ വിജയത്തോടെയാണ് ഇന്ത്യൻ വനിതകൾ സ്വർണമണിഞ്ഞത്. ട്വന്റി20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതാ ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ നിരയെ 15.4 ഓവറിൽ വെറും 69 റൺസിന് ഓൾഔട്ടാക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. സ്മൃതി മന്ഥനയുടെയും (45 പന്തിൽ 79) ഷെഫാലി വർമ്മയുടെയും (29 പന്തിൽ 48) ഓപ്പണിങ് കൂട്ടുകെട്ടാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയിട്ടത്. പത്താം ഓവറിൽ ഇരുവരും പിരിയുമ്പോൾ ഇന്ത്യൻ സ്‌കോർ 99 ൽ എത്തിയിരുന്നു. തുടർന്നെത്തിയ റിച്ച ഘോഷും (22 പന്തിൽ 49 നോട്ടൗട്ട്) തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ അനായാസം 200 കടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യൻ ബോളിങ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 21 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തു മാത്രമാണ് ലങ്കൻ നിരയിൽ അല്പമെങ്കിലും പൊരുതിയത്. മൂന്ന് പേർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ബാറ്റിങ്ങിന് പുറമേ ബോളിങ്ങിലും തിളങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയ ഷെഫാലി വർമ്മയാണ് വിജയശില്പിയായത്. ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യയുടെ ചരിത്രവിജയം പൂർത്തിയാക്കി.




Related articles

See all
Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Popular News

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

Popular News

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ ഗോൾമഴ; ഉസ്ബെക്കിസ്ഥാനെ 19-0ന് തകർത്തെറിഞ്ഞു!

Save your stories

Sign in