Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ടാറ്റൂവിനോടുള്ള ഹരം അത്രനല്ലതല്ല ,മനുഷ്യശരീരത്തിൽ കളർ മഷി അപകടകരം

ടാറ്റൂവിനോടുള്ള ഹരം അത്രനല്ലതല്ല ,മനുഷ്യശരീരത്തിൽ കളർ മഷി അപകടകരം

ആൺ-പെൺ വ്യത്യാസമില്ലാതെ യുവാക്കളിൽ ഫാഷനും ഹരവും  ലഹരിയുമായി മാറിയ ഒന്നാണ് ടാറ്റൂ. എന്നാൽ ഈ ഹരം  മനുഷ്യശരീരത്തിൽ ആജീവനാന്തകാലം എങ്ങനെ പ്രവർത്തിക്കുന്നു, മനുഷ്യന്‍റെ പ്രതിരോധവ്യവസ്ഥയ്ക്ക് എങ്ങനെ വെല്ലുവിളിയാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അധികമാരും ചിന്തിക്കാറില്ല എന്നതാണ് സത്യം. ടാ​റ്റൂ ചെയ്യാൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​ഷി ശ​രീ​ര​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് പു​റ​ത്തു​വ​ന്ന പ​ഠ​ന​ങ്ങ​ളിൽ ഞെ​ട്ടി​ക്കു​ന്ന ​വി​വ​ര​ങ്ങ​ളാണുള്ളത്.

ടാ​റ്റൂവിൽ ഉപയോഗിക്കുന്ന മ​ഷി ച​ർ​മത്തിന്‍റെ മ​ധ്യ​പാ​ളി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ ത​ന്നെ ശ​രീ​രം ഇ​തി​നെ ഒ​രു ബാഹ്യമായ വെല്ലുവിളിയായി തി​രി​ച്ച​റി​യു​ന്നു. തു​ട​ർ​ന്ന്, ​അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കാ​ൻ ശ​രീ​രം പ്ര​തി​രോ​ധ കോ​ശ​ങ്ങ​ളാ​യ ശ്വേ​ത​ര​ക്താ​ണു​ക്ക​ളെ അ​യയ്​ക്കു​ന്നു. എ​ന്നാ​ൽ ടാ​റ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മ​ഷി​യു​ടെ ക​ണി​ക​ക​ൾ ന​ശി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം വ​ലു​താ​യ​തി​നാ​ൽ, പ്ര​തി​രോ​ധ കോ​ശ​ങ്ങ​ൾ​ക്ക് അ​വ​യെ പു​റ​ന്ത​ള്ളാ​ൻ ക​ഴി​യി​ല്ല എന്നതാണ് സത്യം. ഇതിനാലാണ് ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മ​ഷി ച​ർമ​ത്തി​ൽ സ്ഥി​ര​മാ​യി തെളിഞ്ഞു കാണുന്നത്.

എന്നാൽ ഇത് കൊണ്ടൊന്നും പ്ര​ശ്നം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും പു​റ​ത്തു​വ​ന്ന പ​ഠ​ന​ങ്ങ​ളിൽ ഞെ​ട്ടി​ക്കു​ന്ന ​വി​വ​ര​ങ്ങ​ളാണുള്ളതെന്നും ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ടാ​റ്റൂ മ​ഷി​യു​ടെ ചെ​റി​യ ക​ണി​ക​ക​ൾ കാ​ല​ക്ര​മേ​ണ ച​ർമ​ത്തി​ൽനി​ന്ന് വേ​ർ​പെ​ട്ട് ശ​രീ​ര​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ലിം​ഫ് നോ​ഡു​ക​ളി​ൽ ചെ​ന്ന് അ​ടി​യു​ക​യും ചെയ്യും. ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ അ​രി​ച്ചെ​ടു​ക്കാ​നും അ​ണു​ബാ​ധ​ക​ളെ ചെ​റു​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ലിം​ഫ് നോ​ഡു​ക​ളി​ൽ ഇ​ത്ത​രം അ​ന്യ​വ​സ്തു​ക്ക​ൾ കു​ന്നു​കൂ​ടു​ന്ന​ത് കൊണ്ട് രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ക​ടു​ത്ത സ​മ്മ​ർദ​ത്തി​ലാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

അ​മേ​രി​ക്ക​ൻ റാ​പ്പ​ർ എം​ജി​കെ തന്‍റെ ശ​രീ​ര​ത്തി​ൽ ക​റു​ത്ത ടാ​റ്റൂ ചെയ്തു ഇതേ തുടർന്ന്, റാപ്പർ ക​ടു​ത്ത രോ​ഗ​ബാ​ധി​ത​നാ​വു​ക​യും ച​ർമ​ത്തി​ൽ മ​ഞ്ഞ​നി​റം വ​രി​ക​യും ഉണ്ടായി. ലിം​ഫ് നോ​ഡു​ക​ൾ​ക്കുണ്ടായ തകരാറുകൾമൂലമാണ് ചർമത്തിന് മഞ്ഞനിറം ഉണ്ടായതെന്നാണ്  ഡോക്ടർമാർ  വ്യക്ത്തമാക്കുന്നത്.ടാ​റ്റൂ മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് സമൂഹത്തിലെ മ​റ്റൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​ല ആ​ധു​നി​ക ടാ​റ്റൂ മ​ഷി​ക​ളും യ​ഥാ​ർഥ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പെ​യി​ന്‍റ്, പ്ലാ​സ്റ്റി​ക്, പ്രിന്‍റ​ർ ടോ​ണ​ർ തു​ട​ങ്ങി​യ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ​യാ​ണ്. ഇ​വ​യി​ൽ നി​ക്ക​ൽ, ക്രോ​മി​യം, ഈ​യം തു​ട​ങ്ങി​യ ഹാ​നി​ക​ര​മാ​യ ഹെ​വി മെ​റ്റ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യി​ട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു.

നി​റ​മു​ള്ള മ​ഷി​ക​ൾ, പ്ര​ത്യേ​കി​ച്ച് ചു​വ​പ്പ്, മ​ഞ്ഞ, ഓ​റ​ഞ്ച് എ​ന്നി​വ വി​ട്ടു​മാ​റാ​ത്ത വീ​ക്ക​ത്തി​നും ക​ടു​ത്ത അ​ല​ർ​ജിക്കും കാ​ര​ണ​മാ​കുമെന്ന് മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റുകൾ ചാണ്ടിക്കാണിക്കുന്നുണ്ട്. ചു​വ​ന്ന മ​ഷി ഉ​പ​യോ​ഗി​ച്ച​തി​നെത്തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത അ​ല​ർ​ജി കാ​ര​ണം ഒ​രാ​ൾ​ക്ക് വി​യ​ർ​ക്കാ​നു​ള്ള ശേ​ഷി​യും ശ​രീ​ര​ത്തി​ലെ രോ​മ​ങ്ങ​ളും പൂ​ർ​ണമാ​യി ന​ഷ്ട​പ്പെ​ട്ട സം​ഭ​വം വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ടാ​റ്റൂ ചെ​യ്ത ച​ർ​മ​ത്തി​ൽ സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​മ്പോ​ഴോ അ​ല്ലെ​ങ്കി​ൽ ലേ​സ​ർ ഉ​പ​യോ​ഗി​ച്ച് ടാ​റ്റൂ നീ​ക്കം ചെ​യ്യു​മ്പോ​ഴോ ​മ​ഷി ജ​നി​ത​ക നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​റു​ത്ത മ​ഷി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പു​ക​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തി​ന് സ​മാ​ന​മാ​യ ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ടാ​റ്റൂ കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, ടാ​റ്റൂ ചെ​യ്ത​വ​രി​ൽ ച​ർമ​ത്തി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്  പഠനങ്ങൾ സൂ​ചി​പ്പി​ക്കു​ന്നു.













Related articles

See all
Popular News

ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം; ഷാറുഖ് ഖാന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്

Popular News

ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയറ്ററുകളിൽ; ചിത്രത്തിന് യു/എ സർട്ട...

Popular News

കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും..; ഇന്ന് ലോക ഹൃദയദിനം

Popular News

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലി...

Save your stories

Sign in