അമ്പൂരിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം മുന്നോട്ട് ഉരുണ്ടുമാറി അപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
അമ്പൂരി: വിനോദയാത്രയ്ക്കിടെ നിര്‍ത്തിയിട്ടിരുന്ന വാഹനം മുന്നോട്ട് ഉരുണ്ടുമാറി മൂന്ന് വയസ്സുകാരി മരിച്ചു. കാട്ടാക്കട കൊറ്റമ്പള്ളി സ്വദേശികളായ അനു പ്രസാദ് - നിസ ദമ്പതികളുടെ മകള്‍ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
മൂന്ന് കുടുംബങ്ങള്‍ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. പാലത്തിന് സമീപം വാഹനം നിര്‍ത്തിയ ശേഷം എല്ലാവരും പുറത്തിറങ്ങി നില്‍ക്കുന്നതിനിടെ, വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.