ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് വന്‍ വേട്ട; 171 പേര്‍ അറസ്റ്റില്‍, 151 കേസുകൾ
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 171 പേര്‍ അറസ്റ്റിലായി. ഈ പരിശോധനകളില്‍ 151 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ചെറിയ അളവ് ലഹരിമരുന്ന് കൈവശം വെച്ചതിന് 40 കേസുകളും, മീഡിയം ക്വാണ്ടിറ്റിക്ക് ആറു കേസുകളും, കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റിക്ക് നാലു കേസുകളും ഉള്‍പ്പെടുന്നു. കൂടാതെ 27 എന്‍ഡിപിഎസ് പ്രകാരം 101 കേസുകളും, കോട്പ പ്രകാരം 110 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 56.380 ഗ്രാം എം.ഡി.എം.എ, 32.472 കിലോഗ്രാം കഞ്ചാവ്, 95.1 ഗ്രാം ഹാഷിഷ് ഓയില്‍, 6.94 ഗ്രാം മെത്താംഫെറ്റമിന്‍, 3.65 ഗ്രാം കഞ്ചാവ് ഓയില്‍, മൂന്ന് കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു.
പദ്ധതിയുടെ ഭാഗമായി ഇതുവരെ ആകെ 5731 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6154 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 84 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 6296 ഉം, കൗണ്‍സിലിങ്ങുകളുടെ എണ്ണം 293 ഉം ആയി. കൂടാതെ സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5222 ബോധവത്ക്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.