Logo
Mon, Jul 27, 2026 • 02:32 AM
LIVE TV
Watch

No business videos available

No Middle East videos available

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 04, 2024
1 min read Updated: July 15, 2026
SHARE:
SAVE: Login to save

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
  തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്നിലെ ജില്ലാ കളക്ടറേറ്റിൽ വരണാധികാരിയായ എഡിഎം, സി. പ്രേംജിയ്ക്ക് മുന്നിലാണ് പത്രിക നൽകിയത്. യുഡിഎഫ് നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഒപ്പം എത്തിയാണ് ആറ്റിങ്ങലിൽ വീണ്ടും ജനവിധി തേടുന്ന അടൂർ പ്രകാശ് എംപി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ജില്ലാ കളക്ടറേറ്റിലെത്തി മൂന്ന് സെറ്റ് പത്രികയാണ് അദ്ദേഹം നൽകിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കുന്നതെന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും അടൂർ പ്രകാശ് പറഞ്ഞു. തുടർച്ചയായ രണ്ടാം തവണയാണ് മുൻ മന്ത്രി കൂടിയായ അടൂർ പ്രകാശ് ആറ്റിങ്ങലിൽ ജനവിധി തേടുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10