Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

2022 ലോകകപ്പ് യോഗ്യതാ മൽസരം : ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ

2022 ലോകകപ്പ് യോഗ്യതാ മൽസരം : ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ
2022 ലോകകപ്പിനുള്ള ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് യോഗ്യതാ മൽസരത്തിൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യ. ഗുർപ്രീത് സിങിന്‍റെ ഉജ്ജ്വല ഫോമാണ് ദോഹയിലെ ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിൽ മത്സരം ഗോൾരഹിത സമനിലയിലാക്കിയത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ പ്രതീക്ഷ നിലനിർത്തി. ദോഹയിലെ അൽ സദ്ദ് സ്റ്റേഡിയത്തിൽ നടന്ന ആവേശഭരിതമായ മൽസരത്തിൽ ആയിരക്കണക്കിനു വരുന്ന ഇന്ത്യൻ കാണികളുടെ മുന്നിലായിരുന്നു ഇന്ത്യൻ ടീമിന്‍റെ കരുത്തുറ്റ പ്രകടനം. ഇന്ത്യൻ ടീമിന്‍റെ തുറുപ്പുചീട്ടായ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ അഭാവത്തിൽ ഇറങ്ങിയ ഇന്ത്യൻനിര ആദ്യപകുതിയിൽ വിയർത്തെങ്കിൽ രണ്ടാം പകുതിയിലുടനീളം മുന്നേറി. ആദ്യപകുതിയിൽ പ്രതിരോധത്തിൽ ഊന്നിയാണ് ഇന്ത്യ മുന്നേറിയത്. ആദിൽ ഖാൻ, ജിങ്കൻ എന്നിവർ പ്രതിരോധ നിരയിൽ മുന്നിട്ടുനിന്നു. ഇന്ത്യൻ നിരയിലെ യഥാർഥതാരം ഗോളിയും താൽക്കാലിക ക്യാപ്റ്റൻ ചുമതലയുമുള്ള ഗുർപ്രീത് സിങ് സന്ധുവാണ്. ഗുർപ്രീതിന്‍റെ മികച്ച നിരവധി സേവുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ഖത്തർ ഇന്ത്യയേക്കാൾ മുന്നേറുകയും നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ, പ്രതിരോധനിരയുടെ കരുത്തും ഗുർപ്രീതിന്‍റെ സേവുകളും ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. പനിയെത്തുടർന്ന് ക്യാപ്റ്റൻ ഛേത്രി കളിച്ചില്ല. ഗ്രൂപ്പ് ഇയിൽ നടന്ന മറ്റൊരു മൽസരത്തിൽ അഫ്ഗാനിസ്ഥാൻ ആദ്യജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അഫ്ഗാൻ പരാജയപ്പെടുത്തിയത്. നൂർ ആണ് 27ആം മിനിറ്റിൽ അഫ്ഗാന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ രണ്ട് മൽസരങ്ങളിൽനിന്ന് അഫ്ഗാന് മൂന്ന് പോയിന്‍റായി. ആദ്യ മൽസരത്തിൽ ഖത്തർ അഫ്ഗാനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ പോയിന്‍റ് നിലയിൽ ഖത്തർ ഒന്നാമതും ഒമാൻ, അഫ്ഗാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇന്ത്യ ഒരു പോയിന്‍റുമായി നാലാമതുമാണ്. ബംഗ്ലാദേശ് അഞ്ചാംസ്ഥാനത്താണ്

Related articles

See all
Popular News

വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കായികലോകം; വിടവാങ്ങൽ മത്സരത്തിനായി ലയണ...

Popular News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം; ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ലോകചാമ്പ്യനെ വീഴ്ത്തി അമൻ...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മെഡൽവേട്ട തുടർന്ന് ഇന്ത്യ; വെള്ളിയാഴ്ച ആറ് സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

Save your stories

Sign in