Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

വൻ ഓഫറുമായി ബിഎസ്എൻഎൽ

വൻ ഓഫറുമായി ബിഎസ്എൻഎൽ
രണ്ടു മാസത്തെ ഫ്രീ ഓഫറുമായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് എത്തുന്നു.  പുതിയ ലാപ്‌ടോപ് വാങ്ങുന്നവർക്ക് രണ്ടുമാസം 20 എംബിപിഎസ് വേഗമുള്ള ബ്രോഡ്ബാൻഡാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. പുതിയ ലാപ്‌ടോപ്, കംപ്യൂട്ടർ വാങ്ങുന്നവർക്കെല്ലാം ഈ ഓഫർ ലഭിക്കും. ബിഎസ്എൻഎൽ വരിക്കാരൻ ലാപ്‌ടോപ് വാങ്ങിയ ബില്ലുമായി അധികൃതരെ സമീപിച്ചാൽ രണ്ടു മാസം ഫ്രീ ബ്രോഡ്ബാൻഡ് സേവനം ലഭിക്കും. ലാപ്‌ടോപ്, കംപ്യൂട്ടർ വാങ്ങിയ ബില്ലിന്‍റെ പകർപ്പാണ് നൽകേണ്ടത്. ബിൽ നൽകിയാൽ രണ്ടു മാസത്തിനുള്ളിൽ തന്നെ ബിഎസ്എൻഎല്ലിന്‍റെ ബിബിജി കോംബോ യുഎൽഡി 45 ജിബി പ്ലാൻ പ്രകാരം ഡേറ്റ ഉപയോഗിക്കാം. 45 ജിബി പ്ലാനിന്‍റെ നിലവിലെ നിരക്ക് 99 രൂപയാണ്. പ്ലാൻ പ്രകാരം ദിവസം 1.5 ജിബി അതിവേഗം ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. 1.5 ജിബി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 1 എംബിപിഎസിലേക്ക് മാറും. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related articles

See all
Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Popular News

ഇൻഷുറൻസ് പോളിസി കമ്മീഷനിൽ നിയന്ത്രണം: പുതിയ നിരക്കുകൾ അറിയാം

Save your stories

Sign in