Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ഓസ്‌ട്രേലിയ-ഡെൻമാർക്ക് മൽസരം സമനിലയിൽ

ഓസ്‌ട്രേലിയ-ഡെൻമാർക്ക് മൽസരം സമനിലയിൽ
ഗ്രൂപ്പ് സിയിലെ ഓസ്ട്രേലിയ-ഡെന്മാര്‍ക്ക് മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ജയത്തോടെ ഡെൻമാർക്ക് നാലു പോയിന്റുമായി പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. മൽസരം ചൂടുപിടിക്കും മുമ്പ് ഓസ്‌ട്രേലിയയ്ക്കു മേൽ പ്രഹരമേൽപ്പിച്ചു കൊണ്ടാണ് ഡെൻമാർക്ക് തുടങ്ങിയത്. ഏഴാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്‌സൺ ഓസീസ് വലയിൽ പന്തെത്തിച്ചു. തുടർന്നങ്ങോട്ട് കളത്തിലും ഡെൻമാർക്ക് ആധിപത്യം സ്ഥാപിച്ചു. പിന്നീട് പതിയെ ഓസ്‌ട്രേലിയ പിടിമുറുക്കുന്ന കാഴ്ചയായിരുന്നു. 38-ാം മിനിറ്റിൽ ഓസ്‌ട്രേലിയ ഡെൻമാർക്കിനൊപ്പമെത്തി. യൂസഫ് പോൾസൻ ബോക്‌സിനുള്ളിൽ പന്ത് കൈകൊണ്ട് തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ജെഡിനാക് യാതൊരു പിഴവും കൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഈ ലോകകപ്പിൽ ജെഡിനാകിന്റെ രണ്ടാം ഗോൾ. വിഡിയോ അസിസ്റ്റന്റ് റിവ്യൂ സംവിധാനത്തിന്റെ സഹായത്തോടെയാണ് പെനാൽറ്റി ലഭിച്ചത്. 2014 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആകെ മൽസരങ്ങളിൽനിന്നായി 10 പെനൽറ്റികൾ പിറന്നപ്പോൾ, റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പുഘട്ടം പാതിവഴിയെത്തും മുൻപേ പിറന്നത് 11 പെനൽറ്റികളാണ്. ഗോൾ വീണതോടെ ഓസ്‌ട്രേലിയ കളിയിലേക്ക് തിരിച്ചുവന്നു. പന്തടക്കത്തിലെ മേധാവിത്തം ഗോളാക്കി മാറ്റാൻ ഓസ്‌ട്രേലിയയ്ക്കും ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലെ മേധാവിത്തം ഗോളാക്കാൻ ഡെൻമാർക്കിനും സാധിച്ചില്ല. ഒടുവിൽ മൽസരം സമനിലയിൽ അവസാനിച്ചു.

Related articles

See all
Popular News

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

ആരാ ഈ നമ്പൂരിയും മണി സുന്ദറും?; സ്‌കോര്‍കാര്‍ഡ് കണ്ട് മൂക്കത്ത് വിരല്‍വെച്ച് ഇന്ത്യന്‍ ആരാ...

Popular News

ചരിത്രപോരാട്ടത്തിന് കൊല്‍ക്കത്ത: ബ്രസീലിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യയുടെ മഹാപരീക്ഷണം; സ...

Save your stories

Sign in