Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഈ ഗതികേടിലേക്ക് നിങ്ങളെ തള്ളിവിട്ടവരുടെ ശിരസാണ് കുനിയേണ്ടത് ; വിനീതയുടെ കുടുംബത്തിന്‍റെ അവകാശത്തിന് വേണ്ടി നിലകൊള്ളും : യൂത്ത് കോണ്‍ഗ്രസ്

ഈ ഗതികേടിലേക്ക് നിങ്ങളെ തള്ളിവിട്ടവരുടെ ശിരസാണ് കുനിയേണ്ടത് ; വിനീതയുടെ കുടുംബത്തിന്‍റെ അവകാശത്തിന് വേണ്ടി നിലകൊള്ളും : യൂത്ത് കോണ്‍ഗ്രസ്
  തിരുവനന്തപുരം : സിപിഎം പ്രവർത്തകരുടെ വേട്ടയാടലിനിരയായ മാധ്യമപ്രവർത്തക വിനീത വേണുവിന് ഐക്യദാർഢ്യവുമായി യൂത്ത് കോണ്‍ഗ്രസ്. അഭിമാനത്തോടെ തല ഉയർത്തി ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള വിനിതയുടെ കുടുംബത്തിന്‍റെ അവകാശത്തിന് വേണ്ടി നിലകൊള്ളുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. ഒറ്റവെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് അവരെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'സദാചാര പോലീസിംഗ് മുതൽ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുടെ ഭീഷണി വരെ, ഇടത് അനുകൂല പോലീസ് ഉദ്ദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ വധഭീഷണി തൊട്ട് നിയമവിരുദ്ധ ട്രാൻസ്ഫറുകളുടെ ഘോഷായാത്ര, എടുക്കുന്ന തൊഴിലിനെ സംബന്ധിച്ചും നവമാധ്യമങ്ങളില്‍ ആക്ഷേപവർഷവും പരിഹാസവും സ്വഭാവഹത്യയും. രാഷ്ട്രീയ പ്രേരിതമായി വാദിയെ പ്രതിയാക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍, അപമാനിക്കല്‍, വേട്ടയാടലുകള്‍.. മാധ്യമ പ്രവർത്തക വിനീത വേണുവും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല . ഒറ്റ വെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടത്. അഭിമാനത്തോടെ തല ഉയർത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ഈ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും .'-  ഷാഫി പറമ്പില്‍ കുറിച്ചു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in