Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫോമിലേക്ക് തിരിച്ചെത്തി യശസ്വി ജയ്‌സ്വാള്‍; ന്യൂസിലന്‍ഡ് എ ടീമിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഫോമിലേക്ക് തിരിച്ചെത്തി. ന്യൂസിലൻഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിന്റെ രണ

ഫോമിലേക്ക് തിരിച്ചെത്തി യശസ്വി ജയ്‌സ്വാള്‍; ന്യൂസിലന്‍ഡ് എ ടീമിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഉജ്ജ്വല തിരിച്ചുവരവ്. ന്യൂസിലന്‍ഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ താരം കിടിലന്‍ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്തു. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ 162 പന്തുകള്‍ നേരിട്ട യശസ്വി 155 റണ്‍സുമായി പുറത്താകാതെ നിന്നു. 15 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഡീന്‍ ഫോക്സ്‌ക്രോഫ്റ്റിനെ സിക്സറിന് പറത്തിയാണ് താരം സെഞ്ച്വറി തികച്ചത്.

കഴിഞ്ഞ മത്സരങ്ങളില്‍ 17, 5, 0 എന്നിങ്ങനെയായിരുന്നു യശസ്വിയുടെ സ്‌കോറുകള്‍. ഇത് ഇന്ത്യന്‍ ടീമിനും ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടിയതിനു ശേഷം താരം കടുത്ത മോശം ഫോമിലൂടെയായിരുന്നു കടന്നുപോയിരുന്നത്. എട്ട് ഇന്നിങ്സുകളില്‍ നിന്ന് രണ്ട് ഡക്കുകള്‍ ഉള്‍പ്പെടെ ആകെ 160 റണ്‍സ് മാത്രമാണ് യശസ്വിക്ക് നേടാനായത്. ഇത് ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വഴിവെച്ചിരുന്നു.

പരമ്പരയുടെ തുടക്കത്തില്‍ ആശങ്കകള്‍ നിലനിര്‍ത്തിക്കൊണ്ട്, രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഫ്രേസര്‍ ഷീറ്റിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി യശസ്വി പൂജ്യത്തിന് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ തളരാതെ പൊരുതിയ താരം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി ആത്മവിശ്വാസം പൂര്‍ണ്ണമായും വീണ്ടെടുക്കുകയായിരുന്നു. നിര്‍ണായക പരമ്പരയ്ക്ക് തൊട്ടുമുമ്പ് താരം ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യന്‍ ടീമിന് വലിയ കരുത്താകും.

Related articles

See all
Popular News

മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്ക്: സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേ...

Popular News

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ബാറ്റിങ് നിരയെക്കുറിച്ച് സൂചന നൽകി ക്യാ...

Popular News

തുടര്‍ച്ചയായ അവഗണനയില്‍ നിരാശ പങ്കുവെച്ച് സര്‍ഫറാസ് ഖാന്‍; പിന്തുണക്കാന്‍ അച്ഛന്‍ മാത്രമെന...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in