Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ത്രീപീഢകര്‍ പിണറായി സര്‍ക്കാരിന്റെ പ്രിയപ്പെട്ടവര്‍; കസ്റ്റഡിയില്‍ സ്ത്രീയെ പീഡിപ്പിച്ച ഡിവൈഎസ്പിക്കെതിരെ കേസില്ല

സ്ത്രീപീഢകര്‍ പിണറായി സര്‍ക്കാരിന്റെ പ്രിയപ്പെട്ടവര്‍; കസ്റ്റഡിയില്‍ സ്ത്രീയെ പീഡിപ്പിച്ച ഡിവൈഎസ്പിക്കെതിരെ കേസില്ല
സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാകുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുവരുന്നതിന്റെ ഉദാഹരണമാണ് വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ നടപടിയെടുക്കാതെയുള്ള ഒളിച്ചുകളി. സ്ത്രീയെ ലൈംഗീകചൂഷണം ചെയ്തതിന്റെ പേരില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് സസ്‌പെന്‍ഷനിലായ വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഇതുവരെയും തയ്യാറായിട്ടില്ല. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതും ലൈംഗികചൂഷണവുമായി ബന്ധപ്പെട്ടും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലും പൊലീസ് വിസമ്മതിക്കുന്നത് ശക്തമായ വിമര്‍ശനമുയരുകയാണ്. സി.ഐ ബിനു തോമസ് ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ 32 പേജുള്ള കുറിപ്പിലും പീഡനത്തിനിരയായ സ്ത്രീ നല്‍കിയ മോഴിയിലും ഉമേഷിനെതിരായ ബലാല്‍സംഗാരോപണങ്ങള്‍ വ്യക്തമായിരുന്നിട്ടും നടപടിക്ക് താമസമുണ്ടാക്കുന്നത് ഉന്നതതല ഇടപെടലിന്‍െ ഫലമാണെന്ന് ആരോപിക്കുന്നു. സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉമേഷ് കേരള പോലിസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ്. ആത്മഹത്യാകുറിപ്പ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ആരോപണങ്ങളെല്ലാം ശരിയെന്ന് വ്യക്തമായത്. രാഷ്ട്രീയ എതിരാളികളെ നിയമനടപടികളിലൂടെ ഒതുക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് രക്ഷാകവചം ഒരുക്കുന്നു എന്നതിന്റെ വ്യക്തമായ സാക്ഷ്യം കൂടിയാണിത്.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Save your stories

Sign in