Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി; കൂടുതല്‍ തെളിവുകള്‍ പുറത്ത്

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലിക്കെതിരെ കൂടുതൽ നിർണ്ണായക തെളിവുകൾ ലഭിച്ചു. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന ഇടപാടിന്റെ അന്വേഷണത്തിനിടെ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഷറഫലിയുടെ നോവസ് സോക്കർ അക്കാദമിക്ക് നൽകിയ തുകയിൽ നിന്നുള്ള 1.8 കോടി രൂപ ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. അക്കാദമിയുടെ അക്കൗണ്ടിലേക്ക് പണം എത്തി പതിനൊന്നാം ദിവസമാണ് ഈ തുക മാറ്റിയതെന്നും, കരാറിൽ സാക്ഷിയായി ഒപ്പിട്ടതിന്റെ പ്രതിഫലമായാണ് രണ്ട് കോടി രൂപ നൽകിയതെന്നുമാണ് എസ്ഐടിയുടെ വിലയിരുത്തൽ.

മലപ്പുറം അരിക്കോട്ടെ നോവസ് സോക്കർ അക്കാദമിയുടെ പേരിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ട് കോടി രൂപ കൈമാറിയത്. രണ്ട് ഡയറക്ടർമാർ മാത്രമുള്ള ഈ അക്കാദമിയുടെ മാനേജിങ് ഡയറക്ടർ യു. ഷറഫലിയാണ്. ഷെയർ ഓഹരിയായാണ് തുക ലഭിച്ചതെന്നായിരുന്നു ഷറഫലിയുടെയും ആന്റോയുടെയും വാദമെങ്കിലും, അക്കാദമിയിലെത്തിയ പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതിൽ വ്യക്തത വരുത്തേണ്ടി വരുമെന്നാണ് അന്വേഷണസംഘം കാണുന്നത്.

സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ സ്പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറിൽ ഷറഫലി സാക്ഷിയായി ഒപ്പിട്ടതായി നേരത്തെ കണ്ടെത്തിയിരുന്നു. താൻ ഒരു ഫുട്ബോൾ പ്രേമിയെന്ന നിലയിലാണ് കരാറിൽ ഒപ്പിട്ടതെന്നും മറ്റ് താൽപ്പര്യങ്ങളൊന്നുമില്ലെന്നുമായിരുന്നു ഷറഫലിയുടെ മൊഴി. എന്നാൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന പദവിയും മേൽവിലാസവും ഉപയോഗിച്ചാണ് അദ്ദേഹം കരാറിന്റെ ഭാഗമായതെന്നും അതിനുള്ള പ്രതിഫലമാണ് ഈ തുകയെന്നുമാണ് എസ്ഐടിയുടെ നിഗമനം.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ഷറഫലിയെയും പ്രതിചേർത്ത് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ കണ്ടെത്തലുകൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. തുടർന്ന് ഷറഫലിയെ വീണ്ടും ചോദ്യം ചെയ്യാനും കേസിൽ പ്രതിചേർക്കാനുമാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

Related articles

See all
Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്ന്...

Save your stories

Sign in