Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം ; മുന്‍പ് ഉണ്ടാക്കിയ കലാപങ്ങള്‍ക്ക് സിപിഎം മാപ്പ് പറയണം: പ്രതിപക്ഷ നേതാവ്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം ; മുന്‍പ് ഉണ്ടാക്കിയ കലാപങ്ങള്‍ക്ക് സിപിഎം മാപ്പ് പറയണം: പ്രതിപക്ഷ നേതാവ്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തില്‍  തീരുമാനം എടുക്കുന്നതിന് മുന്‍പ് സി.പി.എം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണമെന്ന് പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍. യുഡിഎഫ് ഭരണകാലത്ത് എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതിനും സ്വകാര്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമനിച്ചപ്പോള്‍ എസ്എഫ്ഐ ക്കാരെ വിട്ട് മുന്‍ അംബാസിഡര്‍ ടിപി ശ്രീനിവാസന്‍റെ കരണത്ത് അടിച്ചതിനുമാണ് സിപിഎം മാപ്പ് പറയേണ്ടത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ കണ്ണൂരില്‍ കലാപ സമാനമായ അന്തരീക്ഷമുണ്ടാക്കി വെടിവയ്പ്പുണ്ടാക്കി സഖാക്കല്‍ കൊല്ലപ്പെട്ടതിനും മാപ്പ് പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. പഴയ നിലപാട് മാറ്റിയത് നല്ലതാണ്. വൈകി മാത്രമെ സിപിഎമ്മിന് വിവേകം ഉദിക്കൂവെന്നതിന്‍റെ അവസാന ഉദാഹരണമാണിത്. 1.5 ശതമാനം പലിശയ്ക്ക് വിദേശ വായ്പ വാങ്ങിയാണ് കൊച്ചി മെട്രോ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് അദ്ഭുതകരമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ യുഡിഎഫ് ശ്രമിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസനെ കരണത്തടിച്ച് അപമാനിച്ചവര്‍ ഇന്ന് തെറ്റ് തിരുത്തുകയാണ്. തെറ്റ് തിരുത്തുമ്പോള്‍ പഴയകാല കാര്യങ്ങള്‍ കൂടി ഒര്‍ത്ത് അതിന് മാപ്പ് പറയണം. ഇപ്പോള്‍ നടത്തുന്ന മാറ്റങ്ങളെല്ലാം വലതുപക്ഷ തീരുമാനങ്ങളെന്നാണ് നേരത്തെ അവര്‍ പറഞ്ഞിരുന്നത്. ഇത് സിപിഎമ്മിന്‍റെ വലതു പക്ഷത്തേക്കുള്ള നിലപാട് മാറ്റം കൂടിയാണോയെന്ന് ഈ രേഖ അവതരിപ്പിക്കുന്ന പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.  നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കാമെന്നുമുള്ള സിപിഎമ്മിന്‍റെ വികസന രേഖയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Related articles

See all
Popular News

ഓപ്പറേഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിവസത്തിലേക്ക്; മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്...

Popular News

ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്ക...

Popular News

കൊലവിളി പ്രസം​ഗം: സി.പി.എം നേതാവ് ടി.ഐ. മധുസൂദനനെതിരെ കേസെടുത്ത് പൊലീസ്

Popular News

ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആദരം മധുവിന്റെ...

Save your stories

Sign in