Logo
Sat, Jun 13, 2026 • 12:46 PM
LIVE TV
Watch

No business videos available

No Middle East videos available

"ക്ലിഫ് ഹൗസിൽ ആഡംബര മോടികൂട്ടൽ വേണ്ട; അത്യാവശ്യം അറ്റകുറ്റപ്പണി മാത്രം മതി"; ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശവുമായി വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

"ക്ലിഫ് ഹൗസിൽ ആഡംബര മോടികൂട്ടൽ വേണ്ട; അത്യാവശ്യം അറ്റകുറ്റപ്പണി മാത്രം മതി"; ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശവുമായി വി.ഡി. സതീശൻ

പുതിയ വാഹനം വേണ്ടെന്ന നിലപാടിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും യാതൊരുവിധ ആഡംബര നവീകരണങ്ങളും പാടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സാധാരണയായി പുതിയ ഭരണകൂടം അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾ കോടികൾ ചെലവഴിച്ച് മോടിപിടിപ്പിക്കുന്നതാണ് പതിവ്. എന്നാൽ, ഇത്തരം ധൂർത്തുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന കർശന നിലപാടിലാണ് അദ്ദേഹം.

ക്ലിഫ് ഹൗസിൽ പുതിയതായി വലിയ രീതിയിലുള്ള പണികളോ ആഡംബര സജ്ജീകരണങ്ങളോ ഒരുക്കരുതെന്ന് വി.ഡി. സതീശൻ ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം നൽകി കഴിഞ്ഞു. താമസം തുടങ്ങുന്നതിന് മുൻപായി കെട്ടിടത്തിന് അത്യാവശ്യം വേണ്ട പെയിന്റിംഗും ചോർച്ചയടക്കമുള്ള അറ്റകുറ്റപ്പണികളും (Maintenance) മാത്രം നടത്തിയാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ജനങ്ങളുടെ നികുതിപ്പണം അനാവശ്യമായി കെട്ടിടങ്ങളുടെ മോടികൂട്ടലിനായി മാറ്റിവെക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു.

സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഭരണാധികാരികളുടെ വസതികൾക്ക് വേണ്ടി ലക്ഷങ്ങളും കോടികളും പൊടിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഔദ്യോഗിക വാഹനത്തിന്റെ കാര്യത്തിൽ എടുത്ത ലളിത നിലപാട് വസതിയുടെ കാര്യത്തിലും തുടരുന്നതിലൂടെ, വരും നാളുകളിൽ തന്റെ ഭരണം പൂർണ്ണമായും ജനപക്ഷത്തുനിന്നുള്ളതും ധൂർത്തുകൾക്ക് ഇടയില്ലാത്തതുമായിരിക്കുമെന്ന വ്യക്തമായ സന്ദേശമാണ് നിയുക്ത മുഖ്യമന്ത്രി പൊതുസമൂഹത്തിന് നൽകുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10