Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നര്‍ക്കോട്ടിക് വിവാദത്തില്‍ സിപിഎമ്മിന് നിലപാടില്ല ; സംഘർഷം തുടരട്ടെയെന്നാണ് പാർട്ടി നയം : വി.ഡി സതീശന്‍

നര്‍ക്കോട്ടിക് വിവാദത്തില്‍ സിപിഎമ്മിന് നിലപാടില്ല ; സംഘർഷം തുടരട്ടെയെന്നാണ് പാർട്ടി നയം : വി.ഡി സതീശന്‍
കൊച്ചി : നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സിപിഎമ്മിന് ഒരു നിലപാടുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വീണിടത്ത് കിടന്ന് ഉരുളുകയാണ് പാർട്ടി. വര്‍ഗീയസംഘര്‍ഷത്തിന് അയവുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തസാഹചര്യത്തിലാണ് പ്രതിപക്ഷം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്ക് വിഷയത്തില്‍ സ്വന്തമായി അഭിപ്രായമില്ല. രണ്ട് സമുദായങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കുകയെന്നത് സംഘപരിവാര്‍ അജണ്ടയാണ്. ഈ സംഘര്‍ഷം തുടരട്ടെയെന്നാണ് സിപിഎം നയം. എല്ലാവരേയും ഒരുമിച്ചിരുത്തി പ്രശ്‌നപരിഹാരത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വര്‍ഗീയ ചേരിതിരിവ് തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ഏത് ശ്രമങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെപോലും നടപടിയെടുക്കാത്ത സര്‍ക്കാരാണ് കേരളത്തിലേത്. ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in